മുംബൈ : ലൈവ് ഷോയ്ക്കിടെ റേഡിയോ മിര്‍ച്ചി ജോക്കി മരിച്ചു. രാവിലെ ഏഴിനും 11നും ഇടയിലുള്ള ഹൈ നാഗ്പൂര്‍ എന്ന പരിപാടി അവതരിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം. ഒമ്പതരയോടെ 24കാരനായ ശുഭം കെച്ചെ നെഞ്ചുവേദനയെക്കുറിച്ച് പറഞ്ഞതോടെ ഓഫീസ് ഗാര്‍ഡും പ്യൂണും ചേര്‍ന്ന് കെച്ചെയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിന് 15 മിനിറ്റ് മുമ്പ് യുവാവ് കൊല്ലപ്പെട്ടിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം.
ഷോ നടക്കുന്നതിനിടെ സഹപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന്റെ ഞെട്ടലിലാണ് കെച്ചെയുടെ സുഹൃത്തുക്കള്‍. മരണത്തെക്കുറിച്ചുള്ള യഥാര്‍ത്ഥ ചിത്രം ലഭിക്കുന്നതിന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. മൃതദേഹം ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്.
Post Your Comments