കോഴിക്കോട്: കോഴിക്കോട് സിവില്‍ സ്റ്റേഷന് പരിസരത്തെ ബിവറേജസ് ഔട്ട്ലെറ്റ് അടച്ചുപൂട്ടി. മദ്യവില്‍പ്പനശാല അടച്ചുപൂട്ടാനായി സ്ത്രീകളുടെ നേതൃത്വത്തില്‍ നടത്തിയ സമരത്തെ തുടര്‍ന്നാണ് അധികൃതര്‍ തീരുമാനമെടുത്തത്. കടുത്ത പ്രതിഷേധമാണ് ജനവാസകേന്ദ്രത്തില്‍ അനുവദിച്ച ബിവറേജസ് ഔട്ട്ലെറ്റിനെതിരെ ഉയര്‍ന്നിരുന്നത്.
യൂത്ത് കോണ്‍ഗ്രസ് തുടക്കമിട്ട സമരം മഹിളാകോണ്‍ഗ്രസും മഹിളാ മോര്‍ച്ചയും ഏറ്റെടുത്തതോടെയാണ് ഔട്ട്ലെറ്റ് അടച്ചുപൂട്ടാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്. കഴിഞ്ഞ പതിനേഴ് ദിവസമായി സ്ത്രീ സംഘടനകളുടെ നേതൃത്വത്തില്‍ സമരം തുടരുകയായിരുന്നു. ബിവറേജസിന്റെ മുകള്‍ നിലയില്‍ മദ്യ സൂപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു.
Post Your Comments