ചാലക്കുടി: നടന്‍ കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച് അന്വേഷണം നടത്തുന്ന പോലീസ് സംഘം സുഹൃത്തുക്കളെ നുണപരിശോധനയ്ക്ക് വിധേയരാക്കി തുടങ്ങി. അഞ്ചു പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. നേരത്തെ കേസന്വേഷണം നടത്തികൊണ്ടിരുന്ന പോലീസ് ടീമാണ് തിരുവനന്തപുരത്ത് നുണപരിശോധന നടത്തുന്നത്. കേസ് ഇതുവരെയും സിബിഐ ഏറ്റെടുത്തിട്ടില്ല.
മണിയുടെ മരണത്തിനു മുമ്പ് കൂടെയുണ്ടായിരുന്ന സഹായികളാണ് നുണപരിശോധനയ്ക്ക് വിധേയരാകുന്ന അഞ്ചുപേർ.പീറ്റര്‍, മുരുകന്‍, മാനേജര്‍ ജോബി, അരുണ്‍ എന്നിവര്‍ക്കാണ് ഇന്ന് പരിശോധന നടത്തുന്നത്.മറ്റൊരു സുഹൃത്തായ അനീഷിന്റെ നുണപരിശോധന വ്യാഴാഴ്ച പൂര്‍ത്തിയാക്കി.നുണപരിശോധനയ്ക്ക് ചാലക്കുടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അനുമതി നല്‍കിയിരുന്നു
Post Your Comments