സിഡ്നി : സാംസങ്ങിന് പിന്നാലെ മറ്റൊരു പ്രമുഖ സ്മാര്‍ട്ട്ഫോണും പൊട്ടിത്തെറിച്ചു. ആപ്പിള്‍ ഫോണാണ് പൊട്ടിത്തെറിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഐഫോണ്‍ പൊട്ടിത്തെറിച്ച് തന്റെ കാര്‍ കത്തിനശിച്ചെന്ന് ഓസ്ട്രേലിയന്‍ സ്വദേശിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. പൊട്ടിത്തെറിച്ചതിന്റെ വീഡിയോയും ഇയാള്‍ പുറത്തുവിട്ടു.
കാറിനുള്ളില്‍ നിന്നും തീയും പുകയും ഉയരുന്നതു ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഫോണ്‍ പൊട്ടിത്തെറിച്ചതായി കണ്ടെത്തിയത്. ഫോണ്‍ പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു. ഐഫോണ്‍ ബാറ്ററികളില്‍ ഉപയോഗിക്കുന്ന ലിഥിയം ചൂടായാല്‍ തീപിടിക്കാന്‍ സാധ്യതയുണ്ട്. ഇതാണ് പൊട്ടിത്തെറിക്കു കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ആപ്പിള്‍ കമ്പനി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Post Your Comments