India

തറയില്‍ കിടന്നുറങ്ങി: വിമാന ജീവനക്കാരെ പിരിച്ചുവിട്ടു

ന്യൂഡല്‍ഹി● രണ്ട് എയര്‍ ഹോസ്റ്റസുമാരടക്കം നാല് പേരെ എയര്‍ ഇന്ത്യ പിരിച്ചുവിട്ടു. സഹപ്രവര്‍ത്തകനെ വിമാനത്തിലെ ഭക്ഷണസാധനങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലത്ത് തറയില്‍ കിടന്നുറങ്ങാന്‍ അനുവദിച്ചതിനാണ് നടപടി . കഴിഞ്ഞാഴ്ച ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരികയായിരുന്ന വിമാനത്തിലാണ് സംഭവം.

ശുചിമുറിയിലേക്ക് പോകുമ്പോള്‍ ഇയാള്‍ അവിടെ കിടന്നുറങ്ങുന്നത് യാത്രക്കാര്‍ പലരും ശ്രദ്ധിച്ചിരുന്നു. ഡല്‍ഹിയിലെത്തിയപ്പോള്‍ ഇവര്‍ വിമാനക്കമ്പനി മേധാവി അശ്വനി ലോഹാനിയ്ക്ക് പരാതി നല്‍കുകയായിരുന്നു.

സീറ്റ് ലഭ്യമല്ലാത്തതിനാലാണ് തങ്ങള്‍ നിലത്ത് ഉറങ്ങിയതെന്ന് ജീവനക്കാര്‍ വിശദീകരിച്ചെങ്കിലും ജീവനക്കരുടെത് ഗുരുതരമായ വീഴ്ചയാണെന്ന് കണ്ടെത്തി നടപടിയെടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button