Kerala

കോടതികളില്‍ സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനമാണ് വേണ്ടത്: സ്പീക്കര്‍

കൊച്ചി: കോടതിയില്‍ നിലനില്‍ക്കുന്ന മാധ്യമ വിലക്കിനെതിരെ പ്രതികരിച്ച് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ രംഗത്ത്. മാധ്യമപ്രവര്‍ത്തകരെ പിന്തുണച്ചാണ് സ്പീക്കര്‍ എത്തിയത്. കോടതികളില്‍ സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനമാണ് വേണ്ടതെന്ന് സ്പീക്കാര്‍ അഭിപ്രായപ്പെട്ടു.

ഈ ആവശ്യം ഉന്നയിച്ച് സ്പീക്കര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. മാധ്യമപ്രവര്‍ത്തകരെ വിലക്കുന്ന സംഭവത്തില്‍ ചീഫ് ജസ്റ്റിസ് ഇടപെടണം. ഇനി ഒരു തടസം ഉണ്ടാകരുതെന്നും സ്പീക്കര്‍ ആവശ്യപ്പെടുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതികളില്‍ നിര്‍ഭയമായി പോകാന്‍ സാധിക്കണം. അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മിലുള്ള തര്‍ക്കം ജനാധിപത്യ സംവിധാനത്തിന് ഭൂക്ഷണമെല്ലെന്നും സ്പീക്കര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button