KeralaNews

ഫേസ്ബുക്കില്‍ യുവതിയുടെ ആത്മഹത്യക്കുറിപ്പ്‌ : പോലീസുകാരന്‍ രക്ഷകനായി

ഇടുക്കി.ദിനംപ്രതി തട്ടിപ്പിന്റെയും വഞ്ചനയുടെയും കഥകളാണ് സോഷ്യൽ മീഡിയകൾ വഴി പുറത്തുവരുന്നത്. എന്നാൽ ഇടുക്കിയിലെ ഒരു യുവതിയുടെ ജീവൻ രക്ഷിച്ചിരിക്കുന്നതും ഈ സോഷ്യൽ മീഡിയ തന്നെയാണ്.നൃത്ത അധ്യാപികയായ യുവതി ഫേസ്ബുക്കിൽ കുറിച്ച ആത്മഹത്യാക്കുറിപ്പ്  യുവതിയുടെ സുഹൃത്തായ പോലീസുകാരൻ കുറിപ്പ് കണ്ടതോടെയാണ് യുവതിയുടെ ജീവൻ രക്ഷിക്കാനായത്.

ഡാൻസ് പഠിക്കാനെത്തിയ മകളെ വീട്ടുകാർ അറിയാതെ സിനിമക്ക് കൊണ്ടുപോയതിന് കുട്ടിയുടെ അച്ഛൻ അധ്യാപികയെ ശകാരിച്ചതാണ് യുവതിയെ ആത്മഹത്യയിലേക്ക് പ്രേരിപ്പിച്ചത്.ചീത്തവിളിയിൽ മനം നൊന്ത് ആത്മഹത്യ ചെയ്യുന്നതായാണ് യുവതി ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.എറണാകുളം സിറ്റി എ ആർ ക്യാമ്പിലെ എ എസ് ഐ പോസ്റ്റ് കാണുകയും ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.എന്നാൽ പോലീസ് വീട്ടിലെത്തിയപ്പോഴേക്കും യുവതി ഉറക്കഗുളികകൾ കഴിച്ചിരുന്നു.തുടർന്ന് പോലീസുകാർ യുവതിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button