കൊച്ചി● എറണാകുളം പൂക്കാട്ടുപടിയില്‍ വാടകവീട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘം പിടിയില്‍. രണ്ട് സ്ത്രീകളും രണ്ട് ഇടപാടുകാരും ഉള്‍പ്പടെ ആറംഗ സംഘമാണ് ഷാഡോ പോലീസിന്റെ വലയിലായത്. പിടിയിലായ സ്ത്രീകളില്‍ ഒരാള്‍ നേപ്പാള്‍ സ്വദേശിനിയാണ്.
ഒരു മാസം മുന്‍പാണ് പൂക്കാട്ടുപടിയില്‍ ആളൊഴിഞ്ഞ ഭാഗത്തെ വീട് തൃപ്പുണിത്തുറ സ്വദേശി അശോകന്‍ വാടകയ്ക്ക് എടുത്തത്. ഒപ്പം ഡ്രൈവറായ അനന്തനും രണ്ട് യുവതികളും ഉണ്ടായിരുന്നു.
ഫോണ്‍ വഴിയായിരുന്നു ഇടപാടുകള്‍. തുക ഉറപ്പിച്ചുകഴിഞ്ഞാല്‍ ഇടപടുകാരനോട് പൂക്കാട്ടുപടി ജംഗ്ഷനില്‍ എത്താന്‍ പറയും. മറ്റുള്ളവര്‍ക്ക് സംശയം തോന്നാതിരിക്കാന്‍ ഇടപാടുകാര്‍ സ്വന്തം വാഹനത്തില്‍ വരന്‍ അനുവദിച്ചിരുന്നില്ല. ജംഗ്ഷനില്‍ എത്തുന്ന ഇടപാടുകാരെ അനന്തന്‍ വാഹനവുമായി എത്തി കൂട്ടിക്കൊണ്ടുവരികയാണ് പതിവ്.
സംശയം തോന്നിയ നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഏതാനും ദിവസങ്ങളായി ഷാഡോ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു വീടും പരിസരവും. ഇവരില്‍ നിന്നും 20,000 രൂപയും എട്ട് മൊബൈല്‍ ഫോണുകളും വാഹനവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
Post Your Comments