1. പല വസ്തുക്കളേയും ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ ചീരയുടെ അമിത ഉപയോഗം ഇല്ലാതാക്കുന്നു.
2. ചീരയിലടങ്ങിയിരിക്കുന്ന ഫൈബര്‍ ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്കിടയാകും.
3. ശരീരത്തിന് ഭക്ഷണത്തില്‍ നിന്നും ഇരുമ്പിന്റെ അംശം ആഗിരണം ചെയ്യാനുള്ള കഴിവ് ഇലക്കറികളുടെ അമിതോപയോഗം ഇല്ലാതാക്കും.
4. തലവേദനയുള്ളപ്പോള്‍ ചീര കഴിച്ചാല്‍ തലവേദന വര്‍ദ്ധിക്കും.
5. ചീരയുണ്ടാക്കുന്ന വയറിന്റെ അസ്വസ്ഥതകള്‍ ഡയറിയയ്ക്ക് വഴിവെയ്ക്കും. ഉയര്‍ന്ന അളവില്‍ ഫൈബര്‍ അടങ്ങിയിട്ടുള്ളതാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് കാരണം.
6. ചീരയില്‍ ഓക്സാലിക്ക് ആസിഡ് അടങ്ങിയിരിക്കുന്നു. അതിനാല്‍ അമിതമായി ചീര ഉപയോഗിക്കുന്നത് പല്ലുകളില്‍ ചവര്‍പ്പു രസത്തിന് കാരണമാകും.
7. അലര്‍ജിയുണ്ടാക്കുന്ന ഇല്ലക്കറികളില്‍ മുന്‍പിലാണ് ചീര. ശരീരത്തിനകത്തും പുറത്തും ഇത്തരത്തിലുള്ള അലര്‍ജിയുണ്ടാകാം.
8. ചീരയില്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്ന പ്യൂരിന്‍ എന്ന സംയുക്തം ശരീരത്തിലെ ദഹനരസങ്ങളുമായി ചേര്‍ന്ന് യൂറിക് ആസിഡ് ഉത്പാദിപ്പിക്കും. ഇത് കിഡ്നിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഇത് പിന്നീട് കിഡ്നി സ്റ്റോണ്‍ ആയി മാറുകയും ചെയ്യും.
9. പ്യൂരിന്‍ ശരീരത്തിന്റെ മെറ്റബോളിസത്തെ കുഴപ്പത്തിലാക്കും. ഇത് പിന്നീട് ആര്‍ത്രൈറ്റിസിനും സന്ധിവാതത്തിനും കാരണമാകുന്നു.
Post Your Comments