വാഷിംഗ്ടണ്‍: ഉത്തര കൊറിയ വ്യാഴാഴ്ച നടത്തിയ മിസൈല്‍ പരീക്ഷണം പരാജയപ്പെട്ടുവെന്ന് അമേരിക്കയും ദക്ഷിണ കൊറിയയും വ്യക്തമാക്കി. ഏഴു മാസത്തിനുള്ളില്‍ ഉത്തര കൊറിയ നടത്തുന്ന എട്ടാമത്തെ പരീക്ഷണ ശ്രമമായിരുന്നു ഇന്നു നടന്നത്. മധ്യദൂര മിസൈല്‍ പരിധിയില്‍ വരുന്ന മുസുദാന്‍ ആണ് പശ്ചിമനഗരമായ കുസോങില്‍ നിന്ന് പരീക്ഷിച്ചതെന്നാണ് വിവരം. ശനിയാഴ്ച നടത്തിയ മറ്റൊരു മിസൈല്‍ പരീക്ഷണവും പരാജയപ്പെട്ടിരുന്നു.
3000 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈലായിരുന്നു പരീക്ഷണത്തിന് ഉപയോഗിച്ചത്. ജൂണില്‍ ഹൃദ്വദൂരഹൃസ്വദൂര മുസുദാന്‍ മിസൈല്‍ ഉത്തര കൊറിയ പരീക്ഷിച്ചിരുന്നു. ജപ്പാന്റെ സമീപത്ത് മിസൈല്‍ പതിച്ചതില്‍ എതിര്‍പ്പും ഉയര്‍ന്നിരുന്നു.
ഉത്തര കൊറിയയുടെ ആവണ, മിസൈല്‍ പരീക്ഷണങ്ങള്‍ നേരിടുന്നതിന് അമേരിക്കയും ദക്ഷിണകൊറിയയും സൈനികവും നയതന്ത്രപരവുമായ ബന്ധം ശക്തമാക്കാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് ഉത്തര കൊറിയ ഇന്ന് പരീക്ഷണം നടത്തിയത്. സ്വയം പ്രതിരോധിക്കാന്‍ ആവശ്യമായത് എന്താണോ അത് ചെയ്യുമെന്ന് യോഗത്തിനു ശേഷം യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി പറഞ്ഞു.
Post Your Comments