മസ്കറ്റ് ● ഒമാനിൽ നിന്നും നാട്ടിലേക്ക് പണം അയക്കുന്നത്തിന് നികുതി ഒഴിവാക്കിയത്തിൽ പ്രവാസികൾക്ക് ഇനി ആശ്വാസം .ബോഷറില്‍ നിന്നുള്ള മജ്‌ലിസ് ശൂറ അംഗം മുഹമ്മദ് ബിന്‍ സാലിം അല്‍ ബുസൈദിയാണ് നിരവധി ചർച്ചകൾക്ക് ശേഷം ഔദ്യോഗിക പത്രമായ ഒമാന്‍ ഒബ്‌സര്‍വറിലൂടെ പുറത്തു വിട്ടത് .സാമ്പത്തിക മാന്ദ്യത മറികടക്കുന്നതിന് വിവിധ മാർഗങ്ങളെ പ റ്റി നടന്ന ചർച്ചകളിലാണ് വിദേശികൾ അയക്കുന്ന പണത്തിനു നികുതി ഈടാക്കുന്നതിനെ പ റ്റി ആലോചിച്ചത് സെൻട്രല്‍ ബാങ്ക് ഓഫ് ഒമാൻ ഇതുമായി ബന്ധപെട്ടു വെച്ച നിർദേശങ്ങൾ വെച്ചിരുന്നു എന്നാൽ ഇ ത്ത രത്തിൽ ഒരു നീക്കം അജണ്ട യിൽ ഇ ല്ല നിർദേശങ്ങൾ ലഭിച്ചിട്ടില്ല എന്നും വിവിധ മണി എക്സ്ചേഞ്ച് അധികൃതര്‍ വ്യക്തമാക്കി…
വിദേശികള്‍ വീസ പുതുക്കുമ്പോൾ ശമ്പളത്തിന്റെ മൂന്നു ശതമാനം വീസാ ചാര്‍ജ് ഈടാക്കാൻ മജ്‌ലിസ് ശൂറ അംഗം മുന്നോട്ടു വെച്ച നിർദേശത്തിനും തീരുമാനമായില്ല വിദേശികൾ അവരുടെ നാട്ടിലേക്ക് 4 ,226 ബില്യന്‍ ഒമാനി റിയാലാണ് കഴിഞ്ഞ വര്‍ഷം അയച്ചത്.
മുന്‍ വര്‍ഷം ഇത് 3,961 ബില്യനും ആയിരുന്നു.ഇതിനെ തുടർന്ന് 6 .7 വർദ്ധന ഉണ്ടായെന്നും ച രിത്രത്തില്‍ ആദ്യമായാണ് നാലു ബില്യനിലധികം തുക വിദേശ രാജ്യങ്ങളിലേക്ക് പ്രവാസികള്‍ അയക്കുന്നതെന്നും ബാങ്ക് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത് .
Post Your Comments