KeralaNews

പാവങ്ങളുടെ പച്ചക്കറിവ്യാപാരിയുടെ ദുരൂഹ മരണം : സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നു

തിരുവനന്തപുരം: കുറച്ചു നാൾ മുമ്പ് പച്ചക്കറികൾ വിലകുറച്ചു വിറ്റതിന്റെ പേരിൽ തന്നെ ഒരു സംഘമാളുകൾ പീഡിപ്പിക്കുന്നു എന്നാരോപിച്ച് ഒരു യുവാവ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായിരുന്നു. സാധാരണക്കാരോട് ഓണക്കാലത്തെ പച്ചക്കറി വിലവർദ്ധനവിനെ കുറിച്ച് തുറന്നു പറഞ്ഞ വ്യാപാരിയുടെ വീഡിയോ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. നൗഷാദ് അഹമ്മദ് എന്ന ആ യുവാവ് കഴിഞ്ഞ ദിവസം മരണത്തിനു കീഴടങ്ങി. കായംകുളം മാർക്കറ്റിലെ പച്ചക്കറി വ്യാപാരിയായിരുന്നു നൗഷാദ്. ഇപ്പോൾ ഇദ്ദേഹത്തിന്റെ മരണത്തിനെതിരെ നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിൽകൂടി രംഗത്തെത്തിയത്. ഇദ്ദേഹത്തിന്റെ മരണം ദുരൂഹമാണെന്നും അന്വേഷിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.

നൗഷാദ് കഴിഞ്ഞ ദിവസം തന്റെ സ്ഥാപനത്തിലേക്ക് സാധനമെടുക്കാൻ പോയി തിരിച്ചു വരുന്നതിനിടെയാണ് അപകടത്തിൽ മരിച്ചത്. കായംകുളം കൊറ്റുകുളങ്ങര ചെങ്കിലാത്ത് തെക്കതിൽ നൗഷാദ് അഹമ്മദിന്റെ (40) മൃതദേഹം വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിലാണ് കബറടക്കിയത്. സുഹൃത്തും കടയിലെ ജീവനക്കാരനുമായ എറണാകുളം സ്വദേശി അനു അനീഷും (37) അപകടത്തിൽ മരണമടഞ്ഞിരുന്നു.

ചൊവ്വാഴ്ച പുലർച്ചെ അഞ്ച് മണിയോടെ തിരുനെൽവേലി മധുര ദേശീയ പാതയിൽ വച്ചാണ് ഇവർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. കാർ ഡിവൈഡിൽ തട്ടി മറിഞ്ഞുവെന്നും അതല്ല നിറുത്തിയിട്ട ലോറിയ്ക്ക് പിന്നിൽ ഇടിച്ചെന്നുമായിരുന്നു ആദ്യ വിവരങ്ങൾ. എന്നാൽ അപകടത്തിന്റെ ദ്യശ്യങ്ങളിൽ ലോറിയുടെ സൈഡിൽ ഇടിച്ച ലക്ഷണങ്ങളാണ് . നൗഷാദ് വാഹനം ഓടിക്കുന്നതിനിടയ്ക്ക് ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

അതേസമയം, സോഷ്യൽ മീഡിയയിൽ സംഭവത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തി. ഇതിനെ പിന്തുണച്ച്#Justice_4_Noushad എന്ന പേരിൽ ഫെയ്സ്ബുക്കിൽ ഹാഷ്ടാഗും ആരംഭിച്ചിട്ടുണ്ട്.

കഴുത്തറുപ്പൻ കച്ചവടക്കാർക്കെതിരെ ഫെയ്സ്ബുക്ക് വഴി പ്രതികരിക്കുകയും അതേസമയം കായംകുളം മാർക്കറ്റിലെ തന്റെ കച്ചവട സ്ഥാപനമായ നൗഷാദ് ആന്റ് കമ്പനിയെന്ന സ്ഥാപനത്തിലൂടെ വിലകുറച്ച് പച്ചക്കറികൾ വിൽക്കുകയും ചെയ്തു കൊണ്ടാണ് നൗഷാദ് താരമാകുന്നത്. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പഴങ്ങളും പച്ചക്കറികളും വില കുറച്ചു വിറ്റതിന് വ്യാപാരികൾ നൗഷാദിനെതിരെ പോലീസിൽ പരാതി നൽകിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button