KeralaNews

ഇന്ത്യയിലെ ഐ.എസ് റിക്രൂട്ട്മെന്റുകള്‍ക്ക് നേതൃത്വം നല്‍കുന്ന മലയാളിയെക്കുറിച്ച് നിര്‍ണായക വിവരം

കൊച്ചി:ഇന്ത്യയിലെ ഐ എസ് പ്രവർത്തനങ്ങളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്. കോഴിക്കോട് ലോറി ഡ്രൈവറുടെ മകന്‍ സജീര്‍ ആണ് ഐ.എസിന്റെ ഇന്ത്യയിലെ റിക്രൂട്ട്മെന്റുകള്‍ക്ക് നേതൃത്വം നല്‍കുന്നതെന്ന വിവരം ദേശീയ അന്വേഷണ ഏജന്‍സിക്ക് ലഭിച്ചതായി റിപ്പോർട്ട്.കണ്ണൂരിലെ കനകമലയില്‍ അറസ്റ്റിലായവരിൽ നിന്നാണ് സജീറിന്റെ വിവരങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് ലഭിച്ചിട്ടുള്ളത്.

ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ ഐ.എസിന്റെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി യുവാക്കളെ റിക്രൂട്ട് ചെയ്യുകയും ആയുധ പരീശീലനം നൽകി തിരിച്ചയച്ചതായും അന്വേക്ഷണ ഏജൻസിക്ക് വിവരം ലഭിച്ചിട്ടുണ്ട്.കൂടാതെ ശ്രീലങ്കയില്‍ ദുര്‍ബലമായ എല്‍ടിടിഇയുടെ അനുഭാവികളേയും യുവാക്കളേയും വ്യാപകമായി ഐ.എസ് റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നും അന്വേക്ഷണ സംഘം വ്യക്തമാക്കുന്നു.ഭീകരസംഘടനയിലേക്കു മലയാളികളെ റിക്രൂട്ട് ചെയ്ത കേസിൽ സുബഹാനി മൊയ്തീൻ ഹാജ എൻ.ഐ.എ യുടെ പിടിയിലായതിനുശേഷമാണ് ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അന്വേക്ഷണ സംഘത്തിന് ലഭിച്ചത്.

പാനൂരില്‍ നിന്നും അഞ്ചു കൊല്ലം മുൻപ് ദോഹയ്ക്ക് പോയ മന്‍സീദ് ബിന്‍ മുഹമ്മദും സജീറും ഇന്ത്യയിലെ ഐ എസ് പ്രവര്‍ത്തനങ്ങളിലെ പ്രധാന ചുമതലക്കാരാണ്.കേരളത്തിലെ പ്രമുഖരായ ബി.ജെ.പി പ്രവർത്തകരെയും രണ്ട് ജഡ്ജിമാരേയും കൊല്ലാന്‍ പദ്ധതിയിട്ടതും കൊടൈക്കനാലില്‍ ഇസ്രയേലി പൗരന്മാരെ ആക്രമിക്കാൻ പദ്ധതിയിട്ടതും സജീറാണ്.എന്നാല്‍ ഇതിന് പിന്നില്‍ പ്രവർത്തിച്ചത് സജീറാണെന്ന് തെളിയുന്നത് ഇപ്പോള്‍ മാത്രമാണ്.അഫ്ഗാനിസ്ഥാനിലാണ് സജീര്‍ ഇപ്പോഴുള്ളതെന്നാണ് എന്‍ഐഎയുടെ വിലയിരുത്തല്‍. ഇവിടത്തെ തീവ്രവാദ ഗ്രൂപ്പിലേക്ക് യുവാക്കളെ എത്തിക്കുന്നതും സജീറാണ്.കേരളത്തില്‍ നിന്ന് ഐ എസിലെത്തിയവര്‍ക്കെല്ലാം സജീറുമായി അടുപ്പമുണ്ടെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button