ഗോവ: തീയ്യേറ്ററില്‍ ഭിന്നശേഷിക്കാരനായ എഴുത്തുകാരനെതിരെ ആക്രമണം. ദേശീയ ഗാനത്തിനിടെ എഴുന്നേറ്റില്ലെന്നാരോപിച്ച് വീല്‍ചെയറില്‍ ഇരുന്ന ആക്റ്റിവിസ്റ്റും എഴുത്തുകാരനുമായ സലില്‍ ചതുര്‍വേദിക്കു നേരെയാണ് ആക്രമണം ഉണ്ടായത്. ഗോവയിലെ പനാജിയിലെ മള്‍ട്ടിപ്ലെക്‌സിൽ വച്ചാണ് സലില്‍ ചതുര്‍വേദി ദമ്പതികളുടെ ആക്രമണത്തിന്റെ ഇരയായത്.
ദേശീയ ഗാനത്തിനിടെ എഴുന്നേറ്റു നിൽക്കാത്തതിനു സലീലിനെ വാക്കുകൾ കൊണ്ട് ആക്ഷേപിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്ന് സലീല്‍ പറഞ്ഞു. തനിക്ക് രാജ്യസ്‌നേഹമില്ലെന്നും ഉണ്ടായിരുന്നെങ്കില്‍ ദേശീയ ഗാനത്തോട് ഇത്തരത്തില്‍ പ്രതികരിക്കില്ലായിരുന്നുവെന്നും പറഞ്ഞായിരുന്നു ദമ്പതികളുടെ ആക്രമണമെന്ന് ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം ഇവര്‍ ഇത്തരത്തില്‍ പെരുമാറിത് താന്‍ ഭിന്നശേഷിക്കാരനാണെന്ന് മനസ്സിലാവാതെയായിരിക്കുമെന്ന് സലീല്‍ ചതുര്‍വേദി പറയുന്നു. അല്ലാതെ ധീരതയ്ക്കുള്ള പുരസ്‌കാരം വാങ്ങിയ ഒരു സഹോദരനുള്ള, എയര്‍ ഫോഴ്‌സില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്ന പിതാവുള്ള തന്നെ രാജ്യസ്‌നേഹമെന്താണെന്ന് പഠിപ്പിക്കേണ്ട ആവശ്യമില്ലെന്നു സലീല്‍ ചതുര്‍വേദി പ്രതികരിച്ചു. ദേശീയഗാനത്തിന്റെ സമയത്ത് എഴുന്നേല്‍ക്കുകയോ, എഴുന്നേക്കാതിരിക്കുകയോ ചെയ്യാം. എന്നാല്‍ ഇത്തരത്തില്‍ ബലം പ്രയോഗിച്ചാണോ എഴുന്നേല്‍പ്പിക്കേണ്ടത്. താൻ രാജ്യത്തിനുവേണ്ടി ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ വീല്‍ ചെയര്‍ ടെന്നീസില്‍ പങ്കെടുത്തയാളാണ്.
സിനിമാ തീയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കണമെന്നതിനെ പറ്റി ഡൽഹി ഹൈക്കോടതി കേന്ദ്രത്തിന്റെ അഭിപ്രായം തേടിയ ദിവസം തന്നെയാണ് തിയേറ്റേറില്‍ വീല്‍ചെയറിലുള്ള സലീല്‍ ആക്രമിക്കപ്പെടുന്നതും. 1984 മുതല്‍ നട്ടെല്ലിനേറ്റ ക്ഷതത്തെ തുടര്‍ന്ന് വീല്‍ ചെയറിന്റെ സഹായത്തോടെ സഞ്ചരിക്കുന്ന ആളാണ് സലീല്‍ ചതുര്‍വേദി.
Post Your Comments