ചൈന ഇന്ത്യയില്‍ നിന്ന് പണമുണ്ടാക്കി പാകിസ്ഥാനെ സഹായിക്കുകയാണെന്ന് യോഗ ഗുരു ബാബ രാംദേവ്. അതിനാലാണ് താൻ ചൈനീസ് ഉത്പ്പന്നങ്ങള്‍ ഇന്ത്യക്കാര്‍ ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ ആഭിമുഖത്തില്‍ രാംദേവ് വ്യക്തമാക്കി. ചൈനീസ് ഭരണകൂടത്തിന് സാമ്പത്തികവും സാമൂഹികവുമായ ക്ഷീണമുണ്ടാക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടാതെ പാകിസ്ഥാനിലെ കലാകാരന്മാര്‍ ഭീകരരല്ലെന്നും എന്നാല്‍ അവര്‍ക്ക് ആത്മാവില്ലേയെന്നും അദ്ദേഹം ചോദിച്ചു. തങ്ങളുടെ സിനിമകളെക്കുറിച്ചും അങ്ങനെയുണ്ടാക്കുന്ന കോടിക്കണക്കിന് രൂപയെക്കുറിച്ചും കഴിക്കുന്ന ബിരിയാണിയെക്കുറിച്ചും മാത്രമാണ് അവര്‍ക്ക് ശ്രദ്ധ. ഇന്ത്യക്കാരെ ക്രൂരമായി കൊലപ്പെടുത്തിയതിനെ ഈക്കൂട്ടര്‍ അപലപിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
എന്നാല്‍ യോഗ ഒരു കലയായതുകൊണ്ട് തന്റെ സ്ഥാപനമായ പതഞ്ജലിയുടെ പ്രവര്‍ത്തനം പാകിസ്ഥാനിലേക്ക് വ്യാപിപ്പിക്കുന്നതിന് തടസ്സമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 5000 കോടിയുടെ ലാഭമാണ് പതഞ്ജലി നേടിയത്.ദുഷ്ശക്തികളെ ഇല്ലാതാക്കുന്ന അക്രമമായിരുന്നു സര്‍ജിക്കല്‍ ആക്രമണമെന്ന് അദ്ദേഹം പറഞ്ഞു. ദാവൂദ് ഇബ്രാഹീമും ഹാഫിസ് സയിദും അടക്കമുള്ളവരെ വകവരുത്താന്‍ മോഡിക്ക് കഴിയുമെന്നും കള്ളപ്പണവും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവും പോലുള്ള കാര്യങ്ങളെച്ചൊല്ലി ജനങ്ങള്‍ക്കുണ്ടായ ദേഷ്യം അതിലൂടെ മറക്കുമെന്നും രാംദേവ് പ്രത്യാശ പ്രകടിപ്പിച്ചു.
എന്നാല്‍ എല്‍ഡിഎ സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തില്‍ സന്തുഷ്ടനാണോ എന്ന ചോദ്യത്തിന് രാംദേവ് വ്യക്തമായ മറുപടി നല്‍കിയില്ല. യോഗിയെന്ന നിലയില്‍ തനിക്ക് സന്തോഷമോ സങ്കടമോ ഉണ്ടാവില്ലെന്നും എന്നാല്‍ മോഡിയെ തനിക്ക് വിശ്വാസമാണെന്നും രാംദേവ് പറഞ്ഞു. മോദിയോടും അമിത് ഷായോടും തനിക്ക് വ്യക്തിപരമായ വൈകാരിക ബന്ധമുണ്ടെന്നും എന്നാല്‍ സോണിയാ ഗാന്ധിയോടും ഗാന്ധി തനിക്ക് വിദ്വേഷമൊന്നുമില്ലെന്നു അദ്ദേഹം പറഞ്ഞു.
Post Your Comments