തിരുവനന്തപുരം:കലാകാരനും രാജ്യസഭാ എം.പി യുമായ സുരേഷ് ഗോപി ഔദ്യോഗികമായി ബി.ജെ.പിയില്‍ അംഗത്വമെടുത്തു.പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായിരുന്നുവെങ്കിലും ഇതുവരെ സുരേഷ് ഗോപി അംഗത്വം എടുത്തിരുന്നില്ല.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി പ്രവർത്തകനായ സുരേഷ് ഗോപിയെ കലാകാരന്മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് രാജ്യസഭ എം.പി. സ്ഥാനത്തേക്ക് പരിഗണിച്ചത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ താരപ്രചാരകന് കൂടിയായിരുന്നു സുരേഷ് ഗോപി. ബി.ജെ.പി. സംസ്ഥാന പ്രവര്‍ത്തക സമിതിയില്‍ അംഗമായിരുന്ന സുരേഷ് ഗോപിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ പങ്കെടുത്തിരുന്ന വേദികളിലും സുരേഷ് ഗോപി സജീവമായിരുന്നു.നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ മല്‍സരിക്കാന്‍ ബിജെപി സമീപിച്ചിരുന്നെങ്കിലും സുരേഷ് ഗോപി താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല.ഇതേ തുടർന്നാണ് ആ സ്ഥാനത്തേക്ക് ക്രിക്കറ്റ് താരം ശ്രീശാന്തിനെ മത്സരിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചത്.
Post Your Comments