ന്യൂഡൽഹി:ബലപ്രയോഗത്തിലൂടെയല്ല മറിച്ച് നിയമത്തിലൂടെ രാമക്ഷേത്ര നിർമ്മാണം നടത്തുമെന്ന് ബി.ജെ.പി. നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി.അയോധ്യയിലെ രാമഭൂമി വിഷയം ബി.ജെ.പിയുടെ ലോകസഭ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലുള്ളതാണ്.അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനായുള്ള എല്ലാ നിയമസാധ്യതകളും പരിശോധിക്കുമെന്ന് 2014 ലോകസഭ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ബി.ജെ.പി. പ്രഖ്യാപിചിട്ടുണ്ടായിരുന്നു.ബലപ്രയോഗത്തിലൂടെ രാമക്ഷേത്രം നിര്‍മിക്കുമെന്ന് ഞങ്ങള്‍ പറയുന്നില്ല. മറിച്ച് സുപ്രീംകോടതിയുടെ അനുവാദത്തിലൂടെയാണ് അത് നടപ്പിലാക്കാന്‍ പോകുന്നതെന്നും സുബ്രഹ്മണ്യന്‍ സ്വാമി വ്യക്തമാക്കി.
അയോധ്യയില്‍ രാമായണ മ്യൂസിയം പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര വിനോദസഞ്ചാരവകുപ്പ് മന്ത്രി മഹേഷ് ശര്‍മയുടെ സന്ദര്‍ശനം വിവാദമായിരുന്നു.വിവാദഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കുക എന്നതാണ് മന്ത്രിയുടെ സന്ദര്‍ശനലക്ഷ്യമെന്നും വരാനിരിക്കുന്ന യു.പി. നിയമസഭാതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് മന്ത്രിയുടെ ഈ നീക്കമെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു.ഈ സാഹചര്യത്തിലാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രതികരണം.
Post Your Comments