പൊതുതെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ മുന്നൂറിലേറെ സീറ്റുകളില്‍ ലീഡ് തുടരുന്നതിനിടെ വിജയം ഹന്ദുത്വ തരംഗം മൂലമാണെന്ന് ബി.ജെ.പി നേതാവ് സുബ്രമണ്യം സ്വാമി. വിജയം മോദി തരംഗമല്ലെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു.ജാതിക്കുമേല്‍ ഹിന്ദുത്വ വിശ്വാസം നേടിയ വിജയമാണിത്. ജാതിക്കും മുകളില്‍ ഹിന്ദുക്കള്‍ വളര്‍ന്നിരിക്കുന്നു എന്നാണ് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്. പുതിയ തലമുറ വോട്ടര്‍മാര്‍ വിജയത്തില്‍ വളരെ വലിയ പങ്കുവഹിച്ചു. അവര്‍ ജാതി ചിന്തക്ക് സ്ഥാനം നല്‍കിയില്ലെന്നും സുബ്രമണ്യം സ്വാമി പറഞ്ഞു.
മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളിലെ പാളിച്ചകള്‍ക്ക് ജനങ്ങള്‍ മാപ്പ് നല്‍കുകയും, പകരം അദ്ദേഹത്തിന്റെ അഴിമതി വിരുദ്ധ ഭരണത്തിലും, ബംഗ്ലാദേശി കുടിയേറ്റക്കാര്‍ക്കെതിരെ സ്വീകരിച്ച കടുത്ത നിലപാടും വിജയത്തിന് മുതല്‍കൂട്ടായെന്നും സ്വാമി പറഞ്ഞു. തെരഞ്ഞെടുപ്പിനിടെ, പുല്‍വാമ ആക്രമണമില്ലെങ്കില്‍ ബി.ജെ.പി 160 സീറ്റ് തികക്കില്ല എന്നും സാമ്പത്തകി നയങ്ങളില്‍ ബി.ജെ.പി പരാജയമായിരുന്നു എന്നും സുബ്രമണ്യം സ്വാമി പറഞ്ഞിരുന്നു.
Post Your Comments