NewsIndia

വ്യാജ ബിരുദക്കേസ്; സ്മൃതി ഇറാനിക്കെതിരായ ഹര്‍ജി തള്ളി

ഡൽഹി: ഡൽഹി പാട്യാല ഹൗസ് കോടതി കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരായ വ്യാജ ബിരുദ ആരോപണം സംബന്ധിച്ച ഹര്‍ജി തള്ളി. ഹര്‍ജി അനാവശ്യമായി മന്ത്രിയെ ശല്യം ചെയ്യുന്നതാണെന്ന് ചൂണ്ടികാട്ടിയാണ് കോടതി നടപടി. 2014 ലെ ലോകസഭാ തിരഞ്ഞെടുപ്പിനു വേണ്ടി നൽകിയ നാമനിര്‍ദ്ദേശ പത്രികയില്‍ ഇല്ലാത്ത വിദ്യാഭ്യാസ യോഗ്യത രേഖപ്പെടുത്തി എന്ന് ചൂണ്ടികാട്ടി അഹമ്മദ്ഖാന്‍ എന്ന വ്യക്തി നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.

1996 ല്‍ ഡൽഹി സര്‍വകലാശാലയില്‍ നിന്ന് ബിഎ ബിരുദം പൂര്‍ത്തിയായി എന്നായിരുന്നു നാമനിർദേശപത്രികയിൽ ചേർത്തിട്ടുള്ളത്. പക്ഷെ ഡൽഹി സര്‍വകലാശാലയില്‍ നിന്നും വിദൂര വിദ്യാഭ്യാസം വഴി ബികോം ബിരുദം പൂര്‍ത്തിയാക്കി എന്നായിരുന്നു 2011 ല്‍ ഗുജറാത്തില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിച്ചപ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ നല്‍കിയ യോഗ്യത. അഹമ്മദ് ഖാന്‍ ഈ വ്യത്യസ്തതകള്‍ ചൂണ്ടികാട്ടിയാണ് ഹര്‍ജി നല്‍കിയിരുന്നത്. ഡൽഹി സര്‍വകലാശാലയിലെ ഒറിജിനല്‍ രേഖകളുടെ അഭാവവും പരാതിക്ക് 11 വര്‍ഷത്തെ കാലതാമസമെടുത്തതും കോടതി നടപടിക്ക് കാരണമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button