കൊച്ചി: മുഖ്യമന്ത്രിയുടെ പേരില്‍ യുവതിയില്‍ നിന്നും പണം തട്ടിയെടുത്തെന്ന ആരോപണത്തില്‍ ഏഴ് പേര് കൊച്ചിയില്‍ പോലീസ് കസ്റ്റഡിയില്‍. പണം തട്ടിയെന്ന് ആരോപിച്ച് സാന്ദ്രാതോമസ് എന്ന യുവതിയാണ് പരാതി നല്‍കിയത്. മേഖലാ സെക്രട്ടറി ഉള്‍പ്പെടെയുള്ള ഡിവൈഎഫ്ഐ പ്രവര്‍ത്തകരെയാണ് ഇന്ന് പുലര്‍ച്ചെ കസ്റ്റഡിയില്‍ എടുത്തത്.
മേഖലാ സെക്രട്ടറി സിദ്ദിഖ്, പ്രവര്‍ത്തകരായ ഫൈസല്‍, നിയാസ്, കമാലുദ്ദീന്, ജോഷി, വിന്‍സന്റ്, അജയന് എന്നിവരെയാണ് കേസില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവര്‍ തന്നില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നാണ് യുവതി പോലീസിന് നല്‍കിയിരിക്കുന്ന പരാതിയില്‍ പറഞ്ഞിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ സെന്‍ട്രല്‍ സ്റ്റേഷന് പോലീസ് ഏഴു പേരെയും ഇന്ന് പുലര്‍ച്ചെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. എന്നിരുന്നാലും അറസ്്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അതിനിടയില്‍ കേസ് ഇല്ലാതാക്കാന്‍ സിപിഎം നേതാക്കള്‍ ഇടപെടുന്നതായും പരാതിയുണ്ട്. ഇപ്പോള്‍ ഭരിക്കുന്നത് സിപിഎം ആണെന്ന് മറക്കരുതെന്നും മുഖ്യമന്ത്രി തങ്ങളുടേതാണെന്നും ഇവര്‍ യുവതിയോട് പറഞ്ഞതായാണ് വിവരം.
Post Your Comments