ന്യൂഡൽഹി:റഷ്യയില്‍നിന്ന് വീണ്ടും ഇന്ത്യ അന്തര്‍വാഹിനി സ്വീകരിക്കുന്നു.റഷ്യയില്‍നിന്ന് അക്കുല-2 വിഭാഗത്തില്‍പ്പെട്ട ആണവ അന്തര്‍വാഹിനി സ്വീകരിക്കുന്ന കരാറിലാണ് ഇന്ത്യയും റഷ്യയും ഒപ്പുവച്ചത്.ഇത് സംബന്ധിച്ച് ഗോവയില്‍ നടന്ന സാര്‍ക്ക് സമ്മേളനത്തില്‍ ഇന്ത്യയും റഷ്യയും കരാറില്‍ ഏര്‍പ്പെട്ടുവെങ്കിലും വിവരങ്ങളൊന്നും പുറത്തുവിട്ടിരുന്നില്ല.
വിവിധോദ്ദേശ ആണവ അന്തര്‍വാഹിനി കൈമാറുവാനുള്ള കരാറിലാണ് ഗോവയില്‍ വെച്ച് ഇന്ത്യയും റഷ്യയും ഒപ്പുവച്ചതെന്നാണ് റഷ്യന്‍ പ്രതിരോധ വൃത്തങ്ങള്‍ നല്‍കുന്ന വിവരം.പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനമായിട്ടുള്ളത്.അന്തര്‍വാഹിനി 2020–21 ന് ഇന്ത്യൻ സേനയുടെ ഭാഗമാകും. ഇന്ത്യ ഐഎൻഎസ് ചക്ര എന്ന പേരിൽ റഷ്യന്‍ നിര്‍മ്മിത ആണവ അന്തര്‍ വാഹിനി ഇന്ത്യ ഉപയോഗിക്കുന്നുണ്ട്.ഈ അന്തര്‍വാഹനിയുടെ കരാര്‍ അവസാനിക്കാനിരിക്കെയാണ് പുതിയ അന്തര്‍വാഹനി സ്വീകരിക്കാനുള്ള ഇന്ത്യയുടെ നടപടി.
Post Your Comments