ബീജിംഗ്: ഇന്ത്യയും പാക്കിസ്ഥാനും മാത്രമല്ല, ഇന്ത്യയും ചൈനയും തമ്മിലും യുദ്ധത്തിന് തയ്യാറെടുക്കുകയാണ്. ഇന്ത്യയ്ക്ക് കുരയ്ക്കാന്‍ മാത്രമേ അറിയുകയുള്ളൂവെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാക്കിസ്ഥാനെ അനുകൂലിക്കുന്ന ചൈനയുമായി ഒരു ബന്ധത്തിനും ഇന്ത്യ തയ്യാറല്ലെന്ന നിലപാടാണ് ചൈനയെ ചൊടിപ്പിച്ചത്.
ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയിലുയര്‍ന്ന റിപ്പോര്‍ട്ടുകളോടാണ് ചൈന പ്രതികരിച്ചത്. ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കുന്നതില്‍ നിന്നും പാകിസ്ഥാനെ സംരക്ഷിക്കുന്ന നിലപാട് തുടരുന്ന സാഹചര്യത്തില്‍ ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്നാണ് സോഷ്യല്‍ മീഡിയയിലും ഇന്ത്യന്‍ മാധ്യമങ്ങളിലും ആവശ്യമുയര്‍ന്നത്.
ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് ചൈനീസ് ഉല്‍പ്പന്നങ്ങളോട് മത്സരിക്കാനാവില്ലെന്ന് ചൈനീസ് മാധ്യമങ്ങള്‍ വിമര്‍ശിക്കുന്നു. വ്യാപാരമാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ ഇന്ത്യയ്ക്കാകില്ല. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാനുള്ള ആവശ്യം ആളുകളെ ആവേശം കൊള്ളിക്കാന്‍ മാത്രമാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നരേന്ദ്രമോദിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതി അപ്രായോഗികമാണ്. അഴിമതി കൊടികുത്തി വാഴുന്ന ഇന്ത്യയില്‍ നിക്ഷേപം നടത്തരുതെന്നാണ് ചൈനീസ് കമ്പനികള്‍ക്കുള്ള മാധ്യമങ്ങളുടെ ഉപദേശം. ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നത് ആത്മഹത്യയ്ക്ക് തുല്യമാണ്. ഇന്ത്യക്കാര്‍ കഠിനാധ്വാനികളല്ലെന്നും റിപ്പോര്‍ട്ടുണ്ട്.
അമേരിക്ക ആരുടെയും സുഹൃത്തല്ല. ചൈനയുടെ വികസനത്തിലും ആഗോള ശക്തിയായി വളരുന്നതിലും അസൂയ പൂണ്ടാണ് അമേരിക്ക ഇന്ത്യയുമായി കൈകോര്‍ക്കുന്നതെന്നും ചൈനീസ് പത്രം ഗ്ലോബല്‍ ടൈംസ് പറയുന്നു.
Post Your Comments