റായ്പൂര്‍;ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ആക്ഷേപകരമായ പരാമര്‍ശം നടത്തിയതിന്റെ പേരിൽ ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് എംഎല്‍എ ആര്.കെ.റായിയെ സസ്പെന്‍ഡ് ചെയ്തു.പാര്‍ട്ടി സംസ്ഥാന നേതൃത്വം ഏകകണ്ഠമായാണ് തീരുമാനമെടുത്തത്.നടപടിയെ റായ് സ്വാഗതം ചെയ്തു. തനിക്കെതിരെ നടപടിയെടുത്തത് മുന്‍പ് രാഹുല്‍ ഗാന്ധിക്കെതിരെ സംസാരിച്ചതിനാണ്.
‘ഒരു കഴുതയെ കുതിരയെന്ന് വിളിക്കാന്‍ സാധിക്കില്ല. പാര്‍ട്ടിക്ക് എന്റെ നിരീക്ഷണം തെറ്റാണെന്ന് തോന്നുകയാണെങ്കില്‍ അവര്‍ അന്ധരാണ് അല്ലെങ്കില്‍ അന്ധനെപോലെ അഭിനയിക്കുകയാണ്’- റായ് പറഞ്ഞു.പാര്‍ട്ടിയുടെ നീക്കത്തില്‍ വിഷമം ഇല്ല. ഇപ്പോള്‍ ഞാന്‍ പൂര്‍ണ സ്വതന്ത്രനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഛത്തീസ്ഗഡ് ജനത കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്മാന് അജിത് ജോഗിയുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപിക്കുന്ന വ്യക്തിയാണ് ആര്.കെ. റായി. മുൻപും രാഹുൽ ഗാന്ധിക്കെതിരെ പരാമർശം നടത്തിയതിന് റായി നടപടി നേരിട്ടിരുന്നു.
Post Your Comments