മലപ്പുറം● വിവാഹം നിശ്ചയിച്ച യുവതി കാമുകനെ തെരഞ്ഞുപിടിച്ച് പോലീസ് സ്റ്റേഷനില്‍ എത്തിച്ച് വിവാഹം നടത്തി തരാന്‍ സഹായം ആവശ്യപ്പെട്ടു. പൊന്നാനിചങ്ങരംകുളം പോലീസ് സ്റ്റേഷനിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
കഴിഞ്ഞ ദിവസം വൈകിട്ട് 5 മണിയോടെയാണ് സംഭവം. തൃശ്ശൂര്‍ സ്വദേശിയായ 25 കാരിയും ചങ്ങരംകുളം സ്വദേശിയായ 26 കരനുമാണ് കഥയിലെ നായികാനായകന്മാര്. ഒരേ സ്ഥാപനത്തിലെ ജീവനക്കാരായ ഇരുവരും കുറച്ചുനാളായി പ്രണയത്തിലായിരുന്നു. വിഷയം ഇരുവരുടേയും വീട്ടില്‍ അവതരിപ്പിച്ചുവെങ്കിലും മതം ഒരു വില്ലനായി. ഇതിനിടെ വീട്ടുകാര്‍ മറ്റൊരു യുവാവുമായി യുവതിയുടെ വിവാഹം ഉറപ്പിക്കുകയും ചെയ്തു.
ഞായറാഴ്ച രാവിലെ പള്ളിയിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ യുവതി ചങ്ങരംകുളത്തേക്ക് വണ്ടി കേറുകയായിരുന്നു. ചങ്ങരംകുളത്തെത്തിയ യുവതി കാമുകനായ യുവാവിനെ തേടിപ്പിടിച്ച് വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചു. ഇതരമതക്കാരിയായ കാമുകിയെ സ്വീകരിക്കാന്‍ കാമുകന്റെ വീട്ടുകാര്‍ തയ്യാറായില്ല. തുടര്‍ന്നാണ് യുവതി കാമുകനേയും കൂട്ടി പോലീസ് സ്റ്റേഷനിലെത്തിയത്. ആവശ്യം കേട്ട പോലീസുകാര്‍ ഒന്നമ്പരന്നു. ചങ്ങരംകുളം പോലീസ് യുവതിയുടെ വീട്ടുകാരുമായി ബന്ധപ്പെട്ടു. വീട് വിട്ടിറങ്ങിയ യുവതിയെ സ്വീകരിക്കാന്‍ യുവതിയുടെ വീട്ടുകാര്‍ വിസമ്മതിച്ചതോടെ പോലീസും വെട്ടിലായി.
തുടര്‍ന്ന് പോലീസ് യുവതിയെ തവനൂര്‍ മഹിളാമന്ദിരത്തിലേക്ക് മാറ്റി. പിന്നീട് മനസുമാറിയ യുവതി പോലീസുമായി ബന്ധപ്പെടുകയും പോലീസ് വീട്ടുകാരെ വിളിച്ചുവരുത്തി ഒപ്പം അയയ്ക്കുകയുമായിരുന്നു. കാമുകനുമായുള്ള വിവാഹം ഉടന്‍ നടത്താമെന്ന ഉറപ്പിന്മേലാണ് യുവതി സ്വന്തം വീട്ടുകാരോടൊപ്പം പോയത്.
Post Your Comments