ഉത്തരകൊറിയ:യു എസിന് മുന്നറിയിപ്പുമായി ഉത്തരകൊറിയ രംഗത്ത്.രാജ്യത്തിന് ഏതെങ്കിലും തരത്തിലുള്ള ഭീഷണിയുള്ളതായി തോന്നിയാൽ യുഎസിനെതിരെ ആണവായുധം പ്രയോഗിക്കുമെന്നുഉത്തര കൊറിയൻ വക്താവ് ലീ യോങ് പിൽ.കൂടാതെ ആണവപരീക്ഷണങ്ങളും ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങളും തുടരുമെന്നും അദ്ദേഹം പറയുകയുണ്ടായി.
യുഎസിൽ നിന്നു ആണവായുധ ഭീഷണിയുണ്ടായാൽ തങ്ങൾ പുറകോട്ടുപോകില്ല. യുഎസ് ഞങ്ങൾക്കുനേരെ ആണവായുധം പ്രയോഗിക്കുമെന്ന തോന്നലുണ്ടായാൽ ഞങ്ങൾ ആദ്യം അവർക്കെതിരെ ആണവായുധം പ്രയോഗിക്കുമെന്നും അതിനുള്ള സാങ്കേതിക വിദ്യ ഞങ്ങൾക്കുണ്ടെന്നും ലീ യോങ് പിൽ വ്യക്തമാക്കി.യു എസ് ഞങ്ങളുടെ രാജ്യത്തെയും പ്രിയപ്പെട്ട നേതാവ് കിം ജോങ് ഉന്നിനെയുമാണ് ലക്ഷ്യമിടുന്നതെന്നും ജോങ് ഉൻ അധികാരത്തിൽ എത്തിയതു മുതൽ അദ്ദേഹത്തിന് വിവിധ തരത്തിലുള്ള ഭീഷണികൾ ഉണ്ടെന്നും യോങ് പിൽ ആരോപിക്കുകയുണ്ടായി.ദക്ഷിണ കൊറിയയും യുഎസും സംയുക്തമായി സൈനിക അഭ്യാസങ്ങൾ തുടരുന്നതിനിടെയാണ് മുന്നറിയിപ്പുമായി ഉത്തരകൊറിയയുടെ ഇത്തരമൊരു പ്രതികരണം.
Post Your Comments