കണ്ണൂര്‍● ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ തൊഴില്‍ രഹിതരായ യുവതീ യുവാക്കളില്‍ നിന്നും ജോബ് ക്ലബ്ബ്/കെസ്റു എന്നീ സ്വയംതൊഴില്‍ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. ജോബ് ക്ലബ്ബില്‍ കുറഞ്ഞത് 2 പേരെങ്കിലും ഉണ്ടായിരിക്കണം. പ്രായം 21 നും 40 നും ഇടയില്‍ ഒ ബി സിക്ക് 3 വര്‍ഷവും, എസ് സി – എസ് ടി, വികലാംഗ വിഭാഗങ്ങള്‍ക്ക് 5 വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും.
കുടുംബ വാര്‍ഷിക വരുമാനം 50000 രൂപയില്‍ കവിയരുത്. 10 ലക്ഷം രൂപ വരെ ബാങ്ക് വായ്പ ലഭിക്കും. പദ്ധതി ചെലവിന്റെ 25 ശതമാനം അല്ലെങ്കില്‍ പരമാവധി 2 ലക്ഷം രൂപ സബ്സിഡിയായി അനുവദിക്കും. കെസ്റു അപേക്ഷകര്‍ 21 നും 50 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 40000 രൂപയില്‍ കവിയരുത്. പരമാവധി ബാങ്ക് വായ്പ 1 ലക്ഷം രൂപ. 20 ശതമാനം സര്‍ക്കാര്‍ സബ്സിഡി ലഭിക്കും. താല്പര്യമുള്ളവര് നവംബര്‍ 5 ന് മുമ്പ് ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരായി അപേക്ഷ സമര്‍പ്പിക്കണം.
Post Your Comments