ന്യൂഡല്‍ഹി: അതിര്‍ത്തി കടന്നുള്ള ഏതാക്രമണത്തെയും ധൈര്യപൂര്‍വ്വം നേരിടാന്‍ തയ്യാറെന്ന് ഇന്ത്യന്‍ സേന. നിയന്ത്രണരേഖ കടന്നു പാക്കിസ്ഥാന്‍ സൈന്യമോ ഭീകരരോ ആക്രമണം നടത്തിയാല്‍ ശക്തമായി തന്നെ തിരിച്ചടിക്കും. അതിനുള്ള തയ്യാറെടുപ്പ് നടക്കുകയാണ്. എല്ലാം കൊണ്ടും ഇന്ത്യന്‍ സൈന്യം പൂര്‍ണസജ്ജരാണ്.
നിയന്ത്രണരേഖയ്ക്കു സമീപം പാക്ക് സൈന്യം അത്യാധുനിക ആയുധങ്ങളുമായി തയാറെടുപ്പുകള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെയാണ് ജനറല്‍ കമാന്‍ഡിങ് ഓഫിസര്‍ ലഫ്. ജന.സതീഷ് ദുവയുടെ പ്രതികരണം.
വെടിനിര്‍ത്തല്‍ കരാറുകള്‍ പലതവണ പാക്കിസ്ഥാന്‍ ലംഘിച്ചു കഴിഞ്ഞു. ശക്തമായ തിരിച്ചടി നല്‍കുമെന്നാണ് ഇന്ത്യന്‍ സേന അറിയിച്ചത്. നിയന്ത്രണരേഖയില്‍ തുടര്‍ച്ചയായി നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍, സൈന്യം എല്ലാ ശ്രമങ്ങളെയും പരാജയപ്പെടുത്തി കഴിഞ്ഞു.
Post Your Comments