IndiaNewsInternational

ഇന്ത്യക്കെതിരെ ഉപയോഗിക്കാനിരുന്ന ഫ്രഞ്ച് നിര്‍മിത യുദ്ധവിമാനം തകർന്നു വീണു പൈലറ്റ്‌ മരിച്ചു ; ഞെട്ടലോടെ പാക്കിസ്ഥാൻ

 

ഇസ്ലാമബാദ്: കഴിഞ്ഞ രണ്ടുമാസമായി പാക്കിസ്ഥാന്റെ നിരവധി യുദ്ധവിമാനങ്ങളാണ് തകർന്നുവീണത്. ഫ്രാൻസിൽ നിന്നു വാങ്ങിയ മിറാഷ് പോർവിമാനവും കഴിഞ്ഞ ദിവസം തകർ‌ന്നു വീണു. കറാച്ചിയിൽ പരിശീലന പറക്കലിനിടെ തകർന്നുവീഴുകയായിരുന്നു.വൻ സ്ഫോടനത്തോടെ തകർന്നു വീഴുകയായിരുന്നുവെന്ന് പാക്ക് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.അപകടത്തിൽ പൈലറ്റ് മരിച്ചു, രണ്ടു പേർക്ക് പരുക്കേറ്റു.

കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇതു നാലാം തവണയാണ് പാക്കിസ്ഥാന്റെ അത്യാധുനിക പോര്‍വിമാനങ്ങൾ തകർന്നു വീഴുന്നത്. പാക്കിസ്ഥാന്റെ ഏറ്റവും വലിയ പോർവിമാനങ്ങളിലൊന്നായ ജെഫ്–17 തണ്ടർ അറബി കടലിൽ തകർന്നു വീണത് അടുത്തിടെയാണ്.ഫ്രാൻസിൽ നിന്നു വാങ്ങിയ മിറാഷ് പോര്‍വിമാനം ഇന്ത്യൻ വ്യോമസേനയും ഉപയോഗിക്കുന്നുണ്ട്. എന്നാൽ പുതിയ ടെക്നോളജികൾ ഉൾപ്പെടുത്തി പരിഷ്കരിച്ചതാണ് ഇന്ത്യയുടെ മിറാഷ്.

പാക്കിസ്ഥാൻ വ്യോമസേനയുടെ ആളില്ലാ വിമാനവും അടുത്തിടെ (യുഎവി) തകർന്നു വീണിരുന്നു.കഴിഞ്ഞ 13 വർഷത്തിനിടെ ചൈനീസ് നിർമിത, ഏഴോ എട്ടോ എഫ്–7പിഎസ്, എഫ്ടി–7പിജി യുദ്ധ വിമാനങ്ങൾ തകർന്നു വീണു പാക്കിസ്ഥാനു നഷ്ടമായിട്ടുണ്ട്. നിലവിൽ അമ്പതോളം ചൈനീസ് നിർമിത യുദ്ധവിമാനങ്ങളാണ് പാക്കിസ്ഥാൻ ഉപയോഗിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button