India

ദളിത് ആക്രമണം; നാണക്കേടുകൊണ്ട് തന്റെ തല കുനിഞ്ഞ് പോകുന്നുവെന്ന് മോദി

ലുധിയാന: ദളിത് ആക്രമണത്തിനെതിരെ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തി. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ദളിത് ആക്രമണം നാണക്കേടാണെന്ന് മോദി പറയുന്നു. നാണക്കേടുകൊണ്ട് തന്റെ തല കുനിഞ്ഞ് പോകുന്നുവെന്നാണ് മോദി വ്യക്തമാക്കിയത്.

സ്വാതന്ത്ര്യം ലഭിച്ചിട്ട് 70 വര്‍ഷം പിന്നിടുന്നു. എന്നിട്ടും ഇത്തരം അവസ്ഥകള്‍ മാറുന്നില്ല, അതോര്‍ക്കുമ്പോള്‍ നാണക്കോടിനാല്‍ തന്റെ തലതാഴുന്നു എന്നായിരുന്നു മോദിയുടെ പ്രസ്താവന. എങ്ങോട്ട് തിരിഞ്ഞാലും ദളിതര്‍ക്കുനേരെ ആക്രമണം. ഇതിനെതിരെ ശബ്ദമുയര്‍ത്താതിരിക്കാന്‍ ഇനി കഴിയില്ല.

കൃത്യമായ അവസരങ്ങള്‍ ലഭിച്ചാല്‍ രാജ്യത്തിന്റെ ഭാവി ശോഭനമാക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ ദളിതര്‍ക്കും ആദിവാസികള്‍ക്കും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദളിതരും ആദിവാസികളും മൂലയില്‍ കഴിയേണ്ടവരല്ല. ഇവരെ വ്യവസായ സംരംഭകരാക്കുക എന്നതാണ് ലക്ഷ്യം. ലുധിയാനയില്‍ പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ ഹബ്ബിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

shortlink

Related Articles

Post Your Comments

Related Articles


Back to top button