തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് തന്നെ മാറ്റണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്കിയ ജേക്കബ് തോമസ് പ്രതികരിക്കുന്നു. സ്ഥാനം ഒഴിഞ്ഞാലും അഴിമതിക്കെതിരായ തന്റെ പോരാട്ടം അവസാനിക്കില്ല. വ്യക്തിപരമായ കാരണങ്ങളാലാണ് താന്‍ സ്ഥാനമൊഴിയുന്നതെന്നും ജേക്കബ് പറയുന്നു.
അദ്ദേഹത്തിനുനേരെ ഉയര്‍ന്ന ആരോപണങ്ങളാണ് ഇത്തരം നീക്കത്തിന് കാരണമായതെന്നാണ് ആരോപണങ്ങള്‍. ഇത്തരം വാര്‍ത്തകള്‍ തന്നെ വേദനിപ്പിച്ചെന്നും, തനിക്കെതിരെ അഴിമതിക്കഥകള്‍ മെനയാന്‍ വേണ്ടി ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുവെന്നും ജേക്കബ് കത്തിലൂടെ പറഞ്ഞെന്നും സൂചനയുണ്ട്. കത്തില്‍ അന്തിമ തീരുമാനം അടുത്ത ദിവസം ഉണ്ടാകുമെന്നാണ് അറിയുന്നത്.
Post Your Comments