ഇംഫാല്‍: അടുത്ത വര്‍ഷം തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറോം ശര്‍മ്മിള ഒരുങ്ങി. മണിപ്പൂരിന്റെ ഉരുക്കുവനിത പുതിയ പാര്‍ട്ടിയും രൂപീകരിച്ചു. പീപ്പിള്‍ റിസര്‍ജന്‍സ് ആന്റ് ജസ്റ്റിസ് അലൈന്‍സ് എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. അടുത്ത വര്‍ഷം നടക്കുന്ന മണിപ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കുമെന്ന് ഇറോം ശര്‍മ്മിള വ്യക്തമാക്കി.
16 വര്‍ഷത്തെ ഉപവാസത്തിനുശേഷമാണ് ഈ ഉരുക്കുവനിത രംഗത്തെത്തുന്നത്. മണിപ്പൂരില്‍ സൈനികര്‍ക്ക് പ്രത്യേക അധികാരം നല്‍കുന്ന അഫ്സ്പ നിയമത്തിനെതിരെയായിരുന്നു ഇറോം ശര്‍മ്മിളയുടെ സമരം. സമരം അവസാനിപ്പിച്ചപ്പോള്‍ തന്നെ ഇനി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് ഇറോം ശര്‍മ്മിള പറഞ്ഞിരുന്നു. മണിപ്പൂരിന്റെ മുഖ്യമന്ത്രിയാകണമെന്നാണ് തന്റെ ആഗ്രഹമെന്ന് ശര്‍മ്മിള വ്യക്തമാക്കിയിരുന്നു.
Post Your Comments