ശ്രീനഗർ:അതിർത്തിയിൽ വീണ്ടും പാകിസ്താന്റെ വെടിനിർത്തൽ കരാർ ലംഘനം.തിങ്കളാഴ്ച രാത്രി 8.30നും ചൊവ്വാഴ്ച പുലര്‍ച്ചെ 1.30നുമാണ് നിയന്ത്രണരേഖയിൽ വീണ്ടും പാക് പ്രകോപനം ഉണ്ടായിരിക്കുന്നത്.കനത്ത വെടിവെപ്പും ഷെല്ലാക്രമണവും നടന്നുവെങ്കിലും ആര്‍ക്കും പരിക്കില്ല. ഈ മേഖലയില്‍ തന്നെ കഴിഞ്ഞ ആഴ്ച നടന്ന പാക് വെടിവെപ്പില്‍ ഒരു ഇന്ത്യന്‍ സൈനികൻ കൊല്ലപ്പെട്ടിരുന്നു.
അതിര്‍ത്തികടന്ന് ഇന്ത്യ മിന്നലാക്രമണം നടത്തിയ ശേഷം ഇത് ഇരുപത്തഞ്ചാം തവണയാണ് പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലഘിക്കുന്നത്.ഉറി ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം പാക് അധീന കാശ്മീരിൽ മിന്നലാക്രമണം നടത്തിയിരുന്നു.ഇതിനു പിന്നാലെയാണ് ഇന്ത്യൻ അതിർത്തിയിൽ നിരന്തരമായ പാക് പ്രകോപനം ഉണ്ടായിരിക്കുന്നത്.
Post Your Comments