KeralaNews

ഇടുക്കി വിമാനത്താവളം : ഇടുക്കിക്കാരുടെ സ്വപ്‌നം പൂവണിയുന്നു

ഇടുക്കി : ഇടുക്കിയില്‍ വിമാനത്താവളമെന്ന ആശയത്തിന് വീണ്ടും ചിറകു മുളക്കുന്നു. അണക്കരയില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായി കണ്ടെത്തിയ സ്ഥലത്ത് ചെറു വിമാനങ്ങള്‍ ഇറക്കാന്‍ കഴിയുന്ന എയര്‍ സ്ട്രിപ്പ് നിര്‍മിക്കാനുള്ള നടപടികള്‍ വീണ്ടും ആരംഭിച്ചു. ഇതിനായുള്ള സര്‍വകക്ഷിയോഗം ഇന്നലെ തേക്കടി പെരിയാര്‍ ഹൗസില്‍ ചേര്‍ന്നു.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്താണ് അണക്കരയില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം നിര്‍മ്മിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങിയത്. ഇതിന്റെ ഭാഗമായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നടത്തിയ പഠനത്തില്‍ അണക്കരയിലെ പാടശേഖരം വിമാനത്താവളത്തിന് അനുയോജ്യമാണെന്ന് കണ്ടെത്തിയിരുന്നു. കൂടാതെ പെരിയാര്‍ കടുവാ സങ്കേതം ഉള്‍പ്പെടെയുള്ളവയുടെ എന്‍ഒസിയും ലഭിച്ചിരുന്നു. എന്നാല്‍ വിമാനത്താള പദ്ധതിക്കെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ ഇടുക്കിയില്‍ വിമാനത്താവളം നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇടുക്കിയിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനു വേണ്ടിയാണ് എയര്‍ സ്ട്രിപ്പ് പദ്ധതിക്ക് സര്‍ക്കാര്‍ ബജറ്റില്‍ അനുമതി നല്‍കിയത്.
100 ഏക്കര്‍ സ്ഥലത്ത് നിര്‍മ്മിക്കാന്‍ കഴിയുന്ന എയര്‍ സ്ട്രിപ്പാണ് ലക്ഷ്യം. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. അന്‍പത് ഏക്കര്‍ സ്ഥലം വിട്ടു നല്‍കാമെന്ന് ഇതിനകം ഉറപ്പു ലഭിച്ചതായി ഇ.എസ് ബിജിമോള്‍ എംഎല്‍എ പറഞ്ഞു.

നിയോജക മണ്ഡലത്തിലെ മറ്റു പല പഞ്ചായത്തുകളും സ്ഥലം കണ്ടെത്തി നല്‍കാമെന്നു യോഗത്തില്‍ ഉറപ്പു നല്‍കി. മുന്‍പ് ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായി സ്ഥലം കണ്ടെത്തിയ അണക്കരക്കാണ് പ്രഥമ പരിഗണന.

shortlink

Related Articles

Post Your Comments

Related Articles


Back to top button