
ന്യൂഡല്‍ഹി: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പോര് മുറുകുമ്പോള്‍ ഇസ്ലാമാബാദിലെ ഈ വെള്ളാരം കണ്ണുകാരന്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ഒരു ചായക്കച്ചവടക്കാരന്റെ ചിത്രമാണ് സോഷ്യല്‍മീഡിയയിലൂടെ സുന്ദരികളുടെ മനസ്സ് കീഴടക്കുന്നത്.
പെണ്‍കുട്ടികളുടെ മനസില്‍ മിന്നലാക്രമണം നടത്തുന്ന പാക്കിസ്ഥാന്റെ ആണവായുധം എന്നാണ് ഇയാളെ സോഷ്യല്‍മീഡിയ വിശേഷിപ്പിക്കുന്നത്. വനിതാ ഫൊട്ടോഗ്രാഫറായ ജവേരിയ ജിയ അലി പകര്‍ത്തിയ ചിത്രമാണിത്. കുറച്ചുമാസങ്ങള്‍ക്കു മുമ്പ് ഇസ്ലാമാബാദിലെ ഇത്വാര്‍ പ്രദേശത്തു ഫോട്ടോവാക്ക് നടത്തുന്നതിനിടെയാണ് ജവേരിയയുടെ ക്യാമറക്കണ്ണുകള്‍ ഇയാളെ പകര്‍ത്തിയത്.
#chaiwala എന്ന ഹാഷ് ടാഗില്‍ പിന്നീട് ചിത്രം പ്രചരിക്കുകയായിരുന്നു. സ്ത്രീകള്‍ ഇയാളെ ഇഷ്ടപ്പെടുന്നതായാണ് താന്‍ ഇതിലൂടെ മനസിലാക്കുന്നതെന്നാണ് ജവേരിയയുടെ അഭിപ്രായം. ഇന്ത്യക്കാരും ചിത്രം വന്‍തോതില്‍ ഷെയര്‍ ചെയ്തു. ഈ ചിത്രം സ്‌നേഹത്തിന്റെയും പ്രണയത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുകയാണെന്ന് ചിലര്‍ പറയുന്നു.
Post Your Comments