KeralaNews

ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ സ്വീകരിയ്‌ക്കേണ്ട മുന്‍ കരുതലുകള്‍

ഇടിയുടേയും മിന്നലിന്റേയും അകമ്പടിയോടെയാണ് തുലാംമാസ മഴ കേരളത്തിലെത്തുക.
ഇപ്രാവശ്യം മഴ കുറവായതിനാല്‍ ഇടിമിന്നല്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇടിമിന്നല്‍ സമയത്ത് സ്വീകരിക്കേണ്ട സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ :

സൈക്കിള്‍, ട്രാക്ടര്‍, ലോഹ യന്ത്രങ്ങള്‍, വാഹനങ്ങള്‍ എന്നിവ ഉപയോഗിക്കുന്നത് കഴിയുന്നതും ഒഴിവാക്കുക. വാഹനങ്ങളില്‍ ചാരി നില്‍ക്കുന്നതും അപകടം ഉണ്ടാക്കും.

വീടിന്റെ ജനലും, വാതിലും അടയ്ക്കുന്നത് സുരക്ഷിതത്വം കൂട്ടും.

വൈദ്യുത ഉപകരണങ്ങളുടെ ഉപയോഗം ഒഴിവാക്കുക. ഇടിമിന്നലിനെ മുഖ്യമായും ആകര്‍ഷിക്കുന്നത് ടെലിവിഷന്‍ മുതലായ ഉപകരണമായതുകൊണ്ട് അവ ആ സമയത്ത് ഉപയോഗിക്കരുത്.
വൈദ്യുത ഉപകരണങ്ങളുടെ അടുത്ത് നിന്നും അകന്നു മാറി നില്‍ക്കുക.
ബാത്ത് ടബ്ബുകള്‍, ഹീറ്ററുകള്‍ തുടങ്ങിയവയുടെ ഉപയോഗം ഒഴിവാക്കുക.
മുറിക്കുള്ളില്‍ തറയുമായി ബന്ധപ്പെടാതെ, മരം കൊണ്ട് നിര്‍മ്മിച്ച കട്ടിലിന്റെയോ സ്റ്റൂളിന്റെയോ, കസേരയുടേയോ മുകളില്‍ ഇരിക്കുന്നതാണ് നല്ലത്.
ഇടിമിന്നല്‍ സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക.
ലോഹ നിര്‍മ്മിത സാമഗ്രികള്‍ ഇടിമിന്നല്‍ സമയത്ത് തൊടാതിരിക്കുക.
തുറസ്സായ സ്ഥലത്ത് ആണെങ്കില്‍ തറയില്‍ കുത്തിയിരിക്കുക.ഇങ്ങനെ ചെയ്യുമ്പോള്‍ രണ്ടു പാദങ്ങളും കാല്‍മുട്ടുകളും പരസ്പരം മുട്ടിയിരിക്കണം.കൈകള്‍ കാല്‍മുട്ടിന് ചുറ്റും വരിഞ്ഞ്, താടി മുട്ടില്‍ ചേര്‍ന്നിരിക്കണം.
ഇടിമിന്നല്‍ സമയത്ത് മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുക. ലാന്റ് ഫോണ്‍ യാതൊരു കാരണവശാലും എടുക്കരുത്; കാരണം ഇടിമിന്നലേല്‍ക്കാനുള്ള സാധ്യതയേറും.
ഇടിമിന്നല്‍ ഏറ്റു കഴിഞ്ഞാല്‍ ചെയ്യേണ്ട കാര്യങ്ങള്‍:

പ്രഥമ ശുശ്രൂഷ കൊടുക്കുക.

ശ്വാസോച്ഛാസം നിന്നു പോയിട്ടുണ്ടെങ്കില്‍ കൃത്രിമ ശ്വാസോച്ഛാസം ശാസ്ത്രീയമായി കൊടുക്കുക.

ഇടിമിന്നലിന്റെ ഫലമായി പൊള്ളലേറ്റിയിട്ടുണ്ടെങ്കില്‍ അതിന് പ്രഥമശുശ്രൂഷ നല്‍കുക.

എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കുക.

കടപ്പാട്: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

shortlink

Related Articles

Post Your Comments

Related Articles


Back to top button