വാഹനയാത്രയുമായി ബന്ധപ്പെട്ട് സുരക്ഷാ മുന്‍ കരുതലെടുക്കുന്ന കാര്യത്തിൽ ഇന്ത്യക്കാര്‍ ഗുരുതര വീഴ്ച്ച വരുത്തുന്നുവെന്ന് പഠന റിപ്പോർട്ട്. നിസാന്‍ ഇന്ത്യയും സേവ് ലൈഫ് ഫൗണ്ടേഷനും നടത്തിയ പഠനത്തില്‍ രാജ്യത്ത് 90% പേരും യാത്രയില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാറില്ലെന്നും വാഹനാപകടങ്ങളില്‍ മരിക്കുന്നവരില്‍ കൂടുതലും സീറ്റ് ബെല്‍റ്റ് ധരിക്കാത്തവരാണെന്നും ചൂണ്ടിക്കാട്ടുന്നു.
രാജ്യത്ത് ഭൂരിഭാഗവും പിന്‍ സീറ്റ് ബെല്‍റ്റ് ധരിക്കുന്നത് നിയമപ്രകാരം നിര്‍ബന്ധമാണെന്ന് അറിയാത്തവരാണ്. യാത്രവേളയിൽ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിലും വലിയ അലംഭാവമാണ് കണ്ടുവരുന്നതെന്നും പിന്‍ സീറ്റില്‍ ഇരിക്കുന്ന 91.2 ശതമാനം കുട്ടികളും സീറ്റ് ബെല്‍റ്റോ, ചൈല്‍ഡ് സീറ്റോ ഉപയോഗിക്കാറില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഡല്‍ഹി, മുംബൈ, ബംഗളൂരു, ജയ്പൂര്‍, കൊല്‍ക്കത്ത, ലക്‌നൗ എന്നിവിടങ്ങളില്‍ നടത്തിയ നിരീക്ഷണ സര്‍വെയില്‍ 98 ശതമാനം പേരും പിന്‍സീറ്റിലെ ബെല്‍റ്റ് ധരിക്കുന്നില്ലെന്നാണ് കണ്ടെത്താനായത്. 70 ശതമാനം ആളുകളും സീറ്റ് ബെല്‍റ്റിന്റെ സാന്നിദ്ധ്യം ഉറപ്പിക്കുന്നുവെങ്കിലും ഉപയോഗം വളരെ കുറവാണെന്നും റിപ്പോർട്ടിൽ പറയുന്നു. 2017ല്‍9408 കുട്ടികള്‍ റോഡപകടത്തില്‍ മരണപ്പെട്ടെന്ന രാജ്യമാണ് ഇന്ത്യ. പ്രതിദിനം 26 കുട്ടികള്‍രാജ്യത്തെ റോഡുകളില്‍രണപ്പെടുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നു.
Post Your Comments