KeralaNews

സംസ്ഥാനത്ത് എ.പി.എല്‍ അരിവിതരണം നിര്‍ത്തി

ന്യൂഡല്‍ഹി: സംസ്ഥാനത്ത് ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കാത്തതിനെ തുടര്‍ന്ന് എ.പി.എല്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കി വന്ന അരിയുടെ വിതരണം നിറുത്തി. കിലോയ്ക്ക് 8.90 പൈസയ്ക്ക് നല്‍കിയിരുന്നു അരിയുടെ വിതരണമാണ് കേന്ദ്രം നിറുത്തിയത്. ഇനി മുതല്‍ ഈ അരി കിലോയ്ക്ക് 22.64 രൂപ നല്‍കി വേണം എ.പി.എല്‍ കാര്‍ഡുടമകള്‍ വാങ്ങേണ്ടത്. പല തവണ ആവശ്യപ്പെട്ടിട്ടും നിയമം നടപ്പാക്കാന്‍ കേരളം തയ്യാറായില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഏപ്രില്‍ വരെ സമയം അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും നവംബര്‍ ഒന്നിന് പദ്ധതി നടപ്പാക്കിയിരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ഏതാണ്ട് 60 ലക്ഷത്തോളം കുടുംബങ്ങളാണ് എ.പി.എല്‍ അരിയുടെ ഗുണഭോക്താക്കള്‍. അരി വിതരണം നിറുത്തിയതോടെ എ.പി.എല്‍ വിഭാഗക്കാര്‍ കൂടിയ വില കൊടുത്ത് അരി വാങ്ങേണ്ടി വരും. അതേസമയം, പ്രതിസന്ധി മറികടക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ തേടുമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്രത്തിന്റ നിര്‍ദ്ദേശ പ്രകാരം നവംബര്‍ ഒന്നു മുതല്‍ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യസുരക്ഷാ നിയമം കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കാന്‍ സമയം നീട്ടി ചോദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button