ചണ്ഡിഗഡ്: പാകിസ്ഥാനോട് തങ്ങളുടെ മണ്ണിലെ ഭീകരതയുടെ ഫാക്ടറികള്‍ അടച്ചുപൂട്ടാന്‍ കേന്ദ്രഅഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്‍റെ ആഹ്വാനം. ഭീകരതയോടു പൊരുതാന്‍ ഇസ്ലാമാബാദിനെ ഇന്ത്യ സഹായിക്കാമെന്നും രാജ്നാഥ് പറഞ്ഞു.
ചണ്ഡിഗഡില്‍ പ്രാദേശിക പത്രാധിപന്മാരുടെ കോണ്‍ഫ്രന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്ഥാന്‍ തങ്ങളുടെ ദേശീയനയമായി ഭീകരതയെ സ്വീകരിച്ചിരിക്കുകയാണെന്നും, ഭീകരന്മാര്‍ക്ക് അഭയകേന്ദ്രമായി മാറിയിരിക്കുകയാണെന്നും രാജ്നാഥ് അഭിപ്രായപ്പെട്ടു.
“അതിനാലാണ് ദക്ഷിണേഷ്യയ്ക്ക് പുറമേ ലോകം മുഴുവനും പാകിസ്ഥാന്‍ ഒറ്റപ്പെട്ടു നില്‍ക്കുന്നത്. പാകിസ്ഥാനിലെ തീവ്രവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അവരെ സഹായിക്കാന്‍ ഇന്ത്യ ഒരുക്കമാണ്. പക്ഷേ അതിനായി, ഭീകരതയുടെ ഫാക്ടറികള്‍ ആദ്യം ഇസ്ലാമാബാദ് അടച്ചുപൂട്ടണം. അങ്ങനെ ചെയ്‌താല്‍ അത് പുരോഗതിയുടെ പുതുവീഥികള്‍ തുറക്കുകയും, ദക്ഷിണേഷ്യ മുഴുവനും സമാധാനം കൊണ്ടുവരികയും ചെയ്യും,” രാജ്നാഥ് പറഞ്ഞു.
ഇന്ത്യാ-പാക് അതിര്‍ത്തി മുഴുവനും സീല്‍ ചെയ്യുമെന്ന തന്‍റെ പ്രഖ്യാപിത നിലപാട് രാജ്നാഥ് ചണ്ഡിഗഡിലും ആവര്‍ത്തിച്ചു.
Post Your Comments