ഇന്ത്യന്‍ സൈന്യത്തിന്റെ വിജയകരമായ സര്‍ജിക്കല്‍ സ്ട്രൈക്ക് ആസൂത്രണം ചെയ്യാന്‍ തനിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സഹായകമായത് തങ്ങളുടെ ആര്.എസ്.എസ്. പാരമ്പര്യമാണെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍.
“മാഹാത്മാഗാന്ധിയുടെ ഗ്രാമത്തില്‍ നിന്ന് വരുന്ന പ്രധാനമന്ത്രി, ഗോവയില്‍ നിന്നുള്ള പ്രതിരോധമന്ത്രി, സര്‍ജിക്കല്‍ സ്ട്രൈക്ക്….ഇത് തികച്ചും വ്യത്യസ്തമായ ഒരു കൂട്ടുകെട്ടായിരുന്നു. ഒരുപക്ഷേ, ഞങ്ങളുടെ ആര്.എസ്.എസ്. പാരമ്പര്യം ആകാം അകക്കാമ്പായി നിലകൊണ്ടത്,” നിര്‍മ യൂണിവേഴ്സിറ്റി കാമ്പസില്‍ നടന്ന “നിങ്ങളുടെ സൈന്യത്തെ അറിയൂ” പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് പരീക്കര്‍ പറഞ്ഞു.
പരിക്കറിന്റെ ഈ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.
Post Your Comments