ന്യൂഡല്‍ഹി: സൗമ്യവധക്കേസിലെ വാദം പൂര്‍ത്തിയായതിനുപിന്നാലെ സുപ്രീംകോടതി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന് നോട്ടീസ് അയച്ചു. സൗമ്യ വധക്കേസ് വിധി തെറ്റാണെന്ന് പരാമര്‍ശിച്ചതിനാണ് കട്ജുവിന് നോട്ടീസ് അയച്ചത്. സൗമ്യവധക്കേസില്‍ വിധി പുനഃപരിശോധന നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് ഇപ്പോള്‍ വാദം പൂര്‍ത്തിയായിരിക്കുന്നത്.
സൗമ്യയുടെ അമ്മയും സര്‍ക്കാരും നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. ജസ്റ്റിസ്മാരായ രഞ്ജന്‍ ഗോഗോയ്, പിസി പന്ത്, യൂയൂ ലളിത് എന്നിവര്‍ അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. കഴിഞ്ഞ ദിവസം കട്ജു ഫേസ്ബുക്കില്‍ കോടതിക്കെതിരെ പരാമര്‍ശിച്ചിരുന്നു. ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരെയാണ് കട്ജു പ്രതികരിച്ചിരുന്നത്.
കട്ജുവിന്റെ പരാമര്‍ത്തില്‍ അദ്ദേഹം നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നാണ് കോടതി അറിയിച്ചത്. ഇത് ആദ്യമായാണ് ഫേസ്ബുക്ക് പരാമര്‍ശത്തിന്റെ പേരില്‍ സുപ്രീംകോടതി ജഡ്ജിയായിരുന്ന ഒരാള്‍ക്ക് കോടതി നോട്ടീസ് അയക്കുന്നത്. നവംബര്‍ 11ന് കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
പ്രതിക്ക് കൊല നടത്താന്‍ ഉദ്ദേശമുണ്ടായിരുന്നില്ലെന്ന് തെളിയിക്കാനാകാത്തതിനാല്‍ കൊലക്കുറ്റം ചുമത്താനാകില്ലെന്ന സുപ്രീംകോടതി വിധി തെറ്റാണെന്നായിരുന്നു കട്ജുവിന്റെ പരാമര്‍ശം.
Post Your Comments