ന്യൂഡൽഹി:രാജ്യം നേരിടുന്ന തീവ്രവാദ ഭീഷണി ചെറുക്കൻ ഐ എസ് ആർ ഒയും ചേർന്നുള്ള കമാൻഡ് കൺട്രോൾ സംവിധാനമായ സി 4 ഐ എസ് ആർ പ്രവർത്തനം ആരംഭിച്ചു.ഭീകരരുടെ നീക്കങ്ങൾ ഉപഗ്രഹങ്ങളുടെ സഹായത്തോടെ നിരീക്ഷിക്കാനും സർജിക്കൽ സ്‌ട്രൈക് പോലുള്ള ഓപ്പറേഷനുകളിൽ ശാസ്ത്രീയമായി സഹായിക്കാനും സി 4 ഐ എസ് ആറിന് കഴിയും.
ലോകത്തെത്തന്നെ ഏറ്റവും മികച്ച ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങളിൽ ഒന്നായ ഐ എസ് ആർ ഒ സിവിൽ സ്ഥാപനം കൂടിയാണ്.അതുകൊണ്ടു തന്നെ സൈനിക കാര്യങ്ങളിൽ സഹായിക്കുന്നതിനുള്ള പരിമിതി മറികടക്കുന്നതിന്റെ ഭാഗമായാണ് ഐ എസ് ആർ ഒ സൈന്യവുമായി യോഗിച്ചിരിക്കുന്നത്.പന്ത്രണ്ട് വാർത്താവിനിമയ ഉപഗ്രഹങ്ങൾ ,ഏഴ് ഗതിനിർണയ ഉപഗ്രഹങ്ങൾ ,പത്ത് ഭൗമനിരീക്ഷണ ഉപഗ്രഹങ്ങൾ ,നാല് കാലാവസ്ഥാനിരീക്ഷണ ഉപഗ്രഹങ്ങളുൾപ്പെടെ ഇന്ത്യക്ക് മൊത്തം 33 ഉപഗ്രഹങ്ങളാണുള്ളത്.ഇതിൽ കാർട്ടോസാറ് 1,2 റിസോഴ്സ് സാറ്റ് 1,2 എന്നെ ഉപഗ്രഹങ്ങളുടെ സേവനം സർജിക്കൽ സ്‌ട്രൈക്കിൽ ഉപയോഗപ്പെടുത്തിയിരുന്നു.ഓരോ 90 മിനിട്ടിലും പാകിസ്ഥാനിൽ നിന്നുള്ള ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ആണ് കാർട്ടോസാറ്റ് ഉപഗ്രഹം അയച്ചുകൊണ്ടിരിക്കുന്നത്.
ഇന്ത്യ പാക് അതിർത്തിയിൽ ടാങ്കുകളുടെയും സൈനികവാഹനങ്ങളുടെയും നീക്കം മാത്രമല്ല മുപ്പത് സെന്റീമീറ്റർ വലിപ്പത്തിൽ എന്തനങ്ങിയാലും ഇന്ത്യക്കാര്‍ക്ക് അറിയാന്‍ കഴിയും.എന്തിനേറെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വീട്ടിൽ എത്ര കാറുകൾ പാർക്ക് ചെയ്തിട്ടുണ്ടെന്ന് വരെ ഈ ഉപഗ്രഹങ്ങളുടെ സഹായത്തോടെ അറിയാൻ കഴിയുന്നതാണ്
Post Your Comments