NewsIndia

ബ്രിക്സ് : പ്രധാനമന്ത്രിക്ക് മറുപടിയുമായി പാകിസ്ഥാന്‍

ഇസ്ലാമാബാദ്: ഗോവയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാക്കിസ്ഥാനെതിരെ നടത്തിയ വിമര്‍ശങ്ങള്‍ക്ക് കടുത്ത മറുപടിയുമായി പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍ത്താജ് അസീസ് രംഗത്ത്. മോദി ബ്രിക്‌സ് രാജ്യങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. ഇന്ത്യ കശ്മീരില്‍ നടക്കുന്ന സംഭവങ്ങള്‍ മറച്ചുവെക്കാനാണ് ശ്രമിക്കുന്നതെന്നും അസീസ് ആരോപിച്ചു.

തീവ്രവാദം നേരിടുന്നതിന് പാകിസ്ഥാൻ ബ്രിക്‌സ് അംഗരാജ്യങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ എക്കാലത്തും തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. തീവ്രവാദികളെ തങ്ങൾ തള്ളിപ്പറഞ്ഞിട്ടുണ്ട്. ഭീകരര്‍ക്കെതിരെ പോരാട്ടം നടത്തുമെന്ന് പാകിസ്ഥാൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യന്‍ പിന്തുണയോടെ പാക് മണ്ണില്‍ നടക്കുന്ന ഭീകര പ്രവര്‍ത്തനങ്ങളും നേരിടുമെന്ന് അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്രസഭ കശ്മീരില്‍ നടക്കുന്ന സംഭവങ്ങളെപ്പറ്റി അന്വേഷിക്കാന്‍ അന്വേഷണ സംഘത്തെ അയയ്ക്കണമെന്നും സര്‍ത്താജ് അസീസ് ആവശ്യപ്പെട്ടു.

വിഷയത്തില്‍ അംഗരാജ്യങ്ങള്‍ക്കിടയില്‍ ധാരണയുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന് വിദേശാകാര്യ മന്ത്രാലയ സെക്രട്ടറി അമര്‍ സിന്‍ഹ മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരം സംഘടനകള്‍ ഇന്ത്യയെ മാത്രം ബാധിക്കുന്ന വിഷയമാണെന്നും മറ്റുരാജ്യങ്ങള്‍ക്ക് ഇതില്‍ കാര്യമില്ലെന്നുമുള്ള നിലപാടാണ് ചൈന സ്വീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button