KeralaNews

മലക്കം മറിഞ്ഞ് ജയരാജന്‍ : ബന്ധു നിയമനങ്ങള്‍ നിയമവിധേയം : വളച്ചൊടിച്ചത് മാധ്യമങ്ങള്‍

തിരുവനന്തപുരം: ബന്ധുനിയമനങ്ങളെല്ലാം നിയമവിധേയമാണെന്നും താന്‍ ചട്ടലംഘനം നടത്തിയിട്ടില്ലെന്നും ഇ.പി ജയരാജന്‍ നിയമസഭയില്‍ വ്യക്തമാക്കി. ചട്ടം 64 അനുസരിച്ചാണ് സഭയില്‍ ഇപി ജയരാജന്‍ പ്രത്യക പ്രസ്താവന നടത്തിയത്. പൊതുമേഖല സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ ചട്ടപ്രകാരമാണ് നടത്തിയത്.വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിയമനങ്ങള്‍ നടത്തിയത്. താന്‍ മന്ത്രി സ്ഥാനം ഏറ്റെടുക്കുമ്പോള്‍ വ്യവസായ വകുപ്പ് തകര്‍ച്ചയിലായിരുന്നു. വ്യവസായ മേഖല പുനരുദ്ധരിക്കാനാണ് ശ്രമിച്ചത്. അതില്‍ ചിലര്‍ക്കുള്ള അതൃപ്തിയാണ് തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് പിന്നില്‍. എന്നാല്‍ ഭീഷണിക്ക് മുന്നില്‍ താന്‍ തലക്കുനിക്കില്ലെന്നും ഇ.പി പറഞ്ഞു.
കേരളത്തിന്റെ ഭരണരംഗത്ത് സംശുദ്ധമായ ഭരണം കാഴ്ച്ചവെക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിയെ ആക്രമിക്കാനാണ് പ്രതിപക്ഷം പ്രവര്‍ത്തിച്ചതെന്ന് ജയരാജന്‍ പറഞ്ഞു. കേരളത്തിന്റെ മുഖ്യമന്ത്രി നടന്ന വഴിയിലൂടെ നടക്കാന്‍ നിങ്ങള്‍ ഒന്ന് കൂടി ജനിച്ചിട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.
താന്‍ നീതിക്കുവേണ്ടിയാണ് പോരാടിയത്. അഭിമാനത്തോടെയാണ് രാജിയെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. വ്യവസായവകുപ്പില്‍ അഴിമതി ശക്തമായിരുന്നു. മന്ത്രിയായശേഷം ഇതേക്കുറിച്ചു പഠിച്ചു നടപടിയെടുക്കാനാണ് ശ്രമിച്ചത്. അഴിമതിക്കാര്‍ക്ക് അഴിമതി തുടരാനുള്ള സാഹചര്യമില്ലാതെ വന്നു. നടപടി വന്നപ്പോള്‍ തനിക്ക് ശത്രുക്കളുണ്ടായി. തന്നെ സ്വാധീനിക്കാന്‍ പലരും ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. 12 ദിവസമായി മാധ്യമങ്ങള്‍ വേട്ടയാടുകയാണ്. അതിനുപിന്നില്‍ മാഫിയയാണെന്നും ഇ പി പറഞ്ഞു.

നിയമനങ്ങള്‍ക്ക് പ്രത്യേക പാനല്‍ നിലവിലില്ല. റിയാബിന്‍രെ ബാനല്‍ അനുസരിച്ചാണ് നിയമനങ്ങള്‍ നടത്തുന്നത്. സുധീര്‍ നമ്പ്യാരെ നിയമിച്ചെങ്കിലും സ്ഥാനം ഏറ്റെടുക്കാന്‍ അദ്ദേഹം സമയം നീട്ടിച്ചോദിച്ചു.

ദീപ്തിയുടേത് ലീവ് വേക്കന്‍സിയിലുള്ള നിയമനമാണ്. നിയമവിധേയമായിരുന്നിട്ടും ഇവയെല്ലാം റദ്ദാക്കിയത് ഭരണസ്തംഭനം ഒഴിവാക്കാനായിരുന്നുവെന്നും ഇപി ജയരാജന്‍ സഭയില്‍ വ്യക്തമാക്കി.

കെഎസ്‌ഐഇ വലിയ സ്ഥാപനമല്ല. അത് ഒരു ചുമട്ടു തൊഴിലാളി പ്രസ്ഥാനം മാത്രമാണ്.സുധീറിന്റെ നിയമനം നിയമവിധേയമായാണ് നടത്തിയത്. മൂന്നു മാസത്തേക്കാണ് സുധീറിന്റെ നിയമനം. ഇപ്പോള്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനത്തിന് പ്രത്യേക പാനലില്ല. സര്‍ക്കാരിന് ആരെ വേണമെങ്കിലും നിയമിക്കാം. ദീപ്തി ജോലിയില്‍ പ്രവേശിച്ചത് ലീവ് വേക്കന്‍സിയിലായിരുന്നുവെന്നും ഇപി ജയരാജന്‍ വ്യക്തമാക്കി.

അതേസമയം മാധ്യമങ്ങള്‍ക്കെതിരേയും ജയരാജന്‍ രൂക്ഷവിമര്‍ശനമുന്നയിച്ചു. തന്റെ രാജി ദിവസങ്ങളോളം മാധ്യമങ്ങള്‍ ആഘോഷിച്ചു. ഇന്ധിരാഗാന്ധി മരിച്ചപ്പോള്‍ പോലും മാധ്യമങ്ങള്‍ ഇത്ര വാര്‍ത്തയാക്കിയിട്ടില്ല. വ്യാവസായങ്ങളെ കൊള്ളയടിക്കാന്‍ മാഫിയകള്‍ക്കു വേണ്ടി മാധ്യമങ്ങള്‍ പ്രവര്‍ത്തിച്ചു. പൊതുമേഖല സ്ഥാപനങ്ങളെ തകര്‍ക്കാന്‍ നില്‍ക്കുന്നവര്‍ക്കൊപ്പമാണ് മാധ്യമങ്ങളുള്ളതെന്ന് ജയരാജന്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button