കൊച്ചി: വീട്ടമ്മയായ യുവതിക്ക് തന്റെ സ്വകാര്യ അവയവത്തിന്റെ പടം എടുത്ത് വൈദികന്‍ വാട്സ് ആപ്പില്‍ അയച്ചു കൊടുത്തു. കിട്ടിയത് യുവതിയുടെ ഭര്‍ത്താവായ സഹ വൈദീകന്റെ കയ്യിലും. കലിപ്പൂണ്ട ഭര്‍ത്താവ് പള്ളിമേടയിലെത്തി വൈദികനെ വിളിച്ചിറക്കി തെറിയഭിഷേകവും കയ്യാങ്കളിയിലും എത്തി. സംഭവം വിവാദമായതിനേത്തുടര്‍ന്ന് ഭര്‍ത്താവിന്റെ പരാതി അധികാരികളുടെ അടുത്തേത്തി. ജനനേന്ദ്രീയത്തിന്റെ ചിത്രം അയച്ച വൈദികനെതിരെ പരാതിയെത്തുടര്‍ന്നു സഭാധികാരികള്‍ നടപടി എടുത്തു. അദ്ദേഹത്തെ വൈദിക ചുമതലകളില്‍ നിന്നൊഴിവാക്കി.
മുളന്തുരുത്തിയിലെ ദേവാലയത്തില്‍ സഹവികാരിയായി സേവനമനുഷ്ഠിക്കുന്ന ആരക്കുന്നം സ്വദേശിയാണ് സഭാവിശ്വാസിയായ യുവതിക്ക് ജനനേന്ദ്രിയത്തിന്റെ ഫോട്ടോ അയച്ചു കൊടുത്തത്. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് ഇയാള്‍. സന്ദേശമെത്തുമ്ബോള്‍ ഫോണ്‍ യുവതിയുടെ ഭര്‍ത്താവിന്റെ കൈവശമായിരുന്നു. ചിത്രങ്ങള്‍ കണ്ട് കലിപൂണ്ട ഭര്‍ത്താവ് രാത്രി തന്നെ പള്ളിമേടയിലെത്തി വൈദികനെ വിളിച്ചിറക്കി തല്ലുകയായിരുന്നു.കുറ്റക്കാരനായ വൈദികനെതിരെ നടപടി സ്വീകരിക്കാമെന്ന മറ്റു വൈദികരുടെ ഉറപ്പിലാണ് യുവതിയുടെ ഭര്‍ത്താവ് പള്ളിമേടയില്‍ നിന്നും പിന്‍വാങ്ങിയതെന്നാണ് വിവരം.
തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് പള്ളിക്കമ്മറ്റിക്ക് തെളിവുസഹിതം പരാതി നല്‍കിയെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ആരോപണവിധേയനായ സഹവികാരിയെ സഭാനേതൃത്വം ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്തിയതായുമാണ് ലഭ്യമായ വിവരം. ഇയാള്‍ക്കുപകരം വടവുകോട് പള്ളിയുടെ ചുമതലയുണ്ടായിരുന്ന വൈദികനെ മുളന്തുരുത്തിയിലേക്ക് നിയമിച്ചു.സഭാമേലധികാരികള്‍ക്ക് ഇയാളെക്കുറിച്ച് ഏറെ മതിപ്പും നിലനിന്നിരുന്നു.ചില വീടുകളിലെത്തിയാല്‍ ഫോണുമായി അടച്ചിട്ടമുറിയില്‍ വൈദികന്‍ ഏറെ നേരം ചിലവഴിക്കാറുണ്ടെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
Post Your Comments