NewsIndia

അര്‍ണബ് ഗോസ്വാമിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയില്ലാതെ വധഭീഷണിയുമായി പാക് ഭീകരസംഘടനകള്‍!

ന്യൂഡൽഹി:ടൈംസ് നൗ ചാനലിന്റെ ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്കെതിരെ തീവ്രവാദ ഭീഷണി.തീവ്രവാദ ഭീഷണിയെ തുടര്‍ന്ന് അര്‍ണബ് ഗോസ്വാമിക്ക് ‘വൈ’ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി.സുരക്ഷയുടെ ഭാഗമായി രണ്ട് പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസര്‍മാരടക്കം 20 സുരക്ഷാ ഭടന്‍മാരാണ് അര്‍ണബ് ഗോസ്വാമിക്ക് സുരക്ഷയൊരുക്കുക.പാക് തീവ്രവാദ സംഘടനയുടെ ഭീഷണിയെതുടർന്നാണ് അർണാബിന് സുരക്ഷയേർപ്പെടുത്തിയിട്ടുള്ളത്.

പാകിസ്താന്‍ കേന്ദ്രമായ തീവ്രവാദി സംഘടനകള്‍ക്കെതിരെ ഗോസ്വാമി നടത്തിയ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു.ഇതേതുടർന്ന് ഭീഷണിയുള്ളതായി രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അർണബ് ഗോസ്വാമിക്ക് സുരക്ഷയേർപ്പെടുത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button