കോഴിക്കോട്: എറണകുളത്തെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിനെതിരെ ഇപ്പോള്‍ നടക്കുന്ന പ്രചാരണത്തില്‍ അമിതാവേശം കാണിച്ച് സര്‍ക്കാര്‍ നടപടിക്ക് മുതിരുന്നതിനോട് യോജിപ്പില്ലെന്ന് മുസ്ലിംലീഗ്. കോഴിക്കോട് നടന്ന സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം ജനറല്‍ സെക്രട്ടറി കെപിഎ മജീദും മുന്‍മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയും മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
അതേസമയം വിവാദ പാഠഭാഗങ്ങള്‍ നീക്കണമെന്ന കാര്യത്തില്‍ മുസ്ലിംലീഗിന് മറിച്ചൊരു അഭിപ്രായമില്ല. വര്‍ഗീയ തീവ്രവാദ വിഷയങ്ങള്‍ പഠിപ്പിക്കുന്നതും പ്രസംഗിക്കന്നതും ശരിയല്ല. എന്നാല്‍ പാഠ പുസ്‌കത്തിലെ പിശകുകളുടെ പേരില്‍ പീസ് സ്‌കൂളിനെതിരെ നടപടിയുമായി മുന്നോട്ട് പോകുന്നതില്‍ അമിതാവേശം കാണിക്കുന്നത് ശരിയല്ല. ഭീകരവാദത്തിന്റെ പേരില്‍ മതസംഘടനകളെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് ശരിയല്ല. വിവാദ പ്രസംഗത്തിന്റെ പേരില്‍ മുജാഹിദ് നേതാവ് ഷംസുദ്ദീന്‍ പാലത്തിനെതിരെ യുഎപിഎ ചുമത്തിയത് ശരിയായില്ലെന്നും ലീഗ് നേതാക്കള്‍ വ്യക്തമാക്കി.
ഏകീകൃത സിവില്‍കോഡ് നടപ്പാക്കുന്നത് നല്ലതല്ല. ഇക്കാര്യം പുനഃപരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്നും ഇവര്‍ ആവശ്യപ്പെട്ടു
Post Your Comments