കൊച്ചി: കോടിയേരി ബാലകൃഷ്ണനെ വിമര്‍ശിച്ച് ബിജെപി നേതാവ് എം.ടി രമേഷ് രംഗത്ത്. കണ്ണൂര്‍ ജില്ലയില്‍ സമാധാനം വേണമെന്ന് പറഞ്ഞ കോടിയേരി മാടമ്പി ഭാഷ പറയുന്നുവെന്നാണ് രമേഷിന്റെ ആരോപണം. സമാധാനത്തിനുള്ള ആര്‍എസ്എസ് ആഹ്വാനം അട്ടിമറിച്ചത് കോടിയേരിയാണ്.
ആര്‍എസ്എസ് മുഖ്യമന്ത്രിയെ കണ്ട് ചര്‍ച്ച നടത്തണമെന്ന കോടിയേരിയുടെ ഭാഷ മാടമ്പി സംസ്കാരമാണെന്നും അദ്ദേഹം പറഞ്ഞു. എകെജി സെന്ററില്‍ പോയി സമാധാനത്തിനായി യാചിക്കാനില്ലെന്നും എംടി രമേഷ് പറഞ്ഞു. കണ്ണൂരിലെ അക്രമം അവസാനിപ്പിക്കാന്‍ സിപിഎം തയ്യാറാണെന്നും ആര്‍എസ്എസിനോട് സമാധാനം പാലിക്കാന്‍ മോദി ആവശ്യപ്പെടണമെന്നുമാണ് കോടിയേരി നേരത്തെ ആവശ്യപ്പെട്ടത്.
Post Your Comments