KeralaNews

വിളിക്കാത്ത കല്യാണത്തിന് ഉണ്ണാൻ പോകുന്നത് സ്ഥിരമാക്കിയ ബി ടെക് വിദ്യാർത്ഥികൾക്കും ടെക്‌നോ പാർക്ക് ഉദ്യോഗസ്ഥർക്കും ഒടുവിൽ പണി കിട്ടി

 

തിരുവനന്തപുരം:ക്ഷണിക്കാത്ത കല്യാണത്തിന് ഉണ്ണാനെത്തിയ യുവാക്കളെ ഒടുവില്‍ പൊലീസ് പൊക്കി. ടെക്നോപാര്‍ക്ക് ജീവനക്കാരും എന്‍ജിനിയറിങ് വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെയുള്ള സംഘമാണ് പിടിയിലായത്. കഴിഞ്ഞ കുറച്ചു നാളുകളായി മണ്ഡപത്തില്‍ ഇത്തരത്തില്‍ വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. നിരവധി വിവാഹപാര്‍ട്ടികളാണ് ഇത്തരത്തില്‍ കല്യാണമണ്ഡപ ഉടമയോടു പരാതി പറഞ്ഞിരുന്നത്. ഇത് ആവര്‍ത്തിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസില്‍ വിവരം അറിയിക്കുകയും കല്യാണത്തിന് എത്തിയവരെ പിടികൂടുകയുമായിരുന്നു.

മിക്കവരും ഇവിടെ എത്തിയതു പത്രത്തിലെ പരസ്യം കണ്ടിട്ടാണ്.പിടിയിലായവരെ താക്കീത് നല്‍കി പൊലീസ് വിട്ടയക്കുകയായിരുന്നു.നഗരങ്ങളിലെ പ്രധാന മണ്ഡപങ്ങളില്‍ ഇത്തരക്കാര്‍ മാറി മാറി സ്ഥിരമായി എത്താറുമുണ്ട്. എന്നാല്‍, കഴക്കൂട്ടത്തെ മണ്ഡപത്തില്‍ നിന്നു പരാതി വിവിധ വിവാഹപാര്‍ട്ടികളില്‍ നിന്നു വന്നതോടെ നടപടി എടുക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരാകുകയായിരുന്നു.

പല കല്യാണങ്ങളിലും ക്ഷണിച്ചെത്തുന്ന അതിഥികള്‍ക്കു നല്‍കാന്‍ ഭക്ഷണം തികയാറില്ലെന്നു വ്യാപക പരാതി ഉയര്‍ന്നിരുന്നു. കഴക്കൂട്ടത്തെ ഈ കല്യാണമണ്ഡപത്തില്‍ ആളെണ്ണം കൂടിയതോടെയാണു സംശയം ഉയര്‍ന്നത്.അങ്ങനെ നടത്തിയ പരിശോധനയിലാണു വിളിക്കാത്ത നിരവധി പേര്‍ കല്യാണത്തിന് എത്തിയെന്നു കണ്ടെത്തിയതും പൊലീസിനെ അറിയിച്ചതും.

shortlink

Related Articles

Post Your Comments

Related Articles


Back to top button