തിരുവനന്തപുരം● മാധ്യമങ്ങള്‍ വില്ലന്‍ പരിവേഷം നല്‍കിയാണ് എന്നും ഇ.പി ജയരാജനെ അവതരിപ്പിച്ചിട്ടുള്ളത്. ബന്ധുനിയമന വിവാദം വന്നതോടെ അഴിമതിക്കാരെന്ന ചീത്തപ്പേരും കേട്ട്. എന്നാല്‍ സ്വന്തം പണം മുടക്കി 57 ഓളം അനാഥക്കുട്ടികളെ സ്വന്തം മക്കളെ പോലെ വളര്‍ത്തുന്ന ഇ.പി.ജയരാജന്‍ എന്ന മനുഷ്യസ്നേഹിയെ എത്രപേര്‍ക്കറിയാം? ചോദ്യം ഒരു കോണ്‍ഗ്രസുകാരന്റെതാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുഹമ്മദ് ഷഫീര്‍ ബി.ആര്‍ എന്നയാളാണ് ജയരാജന്റെ മറ്റാര്‍ക്കും അറിയാത്ത മുഖം നവമാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.
സ്വന്തം പണം മുടക്കി അനാഥാലയം നടത്തുന്ന ജയരാജന്‍ മാസത്തിലൊരിക്കല്‍ ആ കുട്ടികള്‍ക്ക് മധുരമിഠായിയുമായി എത്തി അവരെ ഓരോരുത്തരേയും അടുത്ത് വിളിച്ചു അവരെ അച്ഛനെ പോലെ ലാളിക്കാറുണ്ടെന്നും, അവരോടൊപ്പം മാത്രം ഓണവും,ക്രിസ്മസും ആഘോഷിക്കുന്ന കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവ് ജയരാജന്‍ ആണെന്നും ഷഫീര്‍ പറയുന്നു.
പണ്ട് വധശ്രമത്തിനിടെ തലയില്‍ കുടുങ്ങിയ വെടിയുണ്ടയുടെ പ്രശ്നങ്ങള്‍ മൂലം ഉറക്കത്തില്‍ ശ്വാസം നിലയ്ക്കും. അതിനാല്‍ കൃത്രിമ ശ്വാസോച്ഛാസത്തിലാണ് ജയരാജന്റെ ഉറക്കം. അങ്ങനെ യുള്ള ജയരാജന്‍ തന്റെ ട്രാക്ക് റിക്കാര്‍ഡ് മറന്ന് വെറുമൊരു കുടുംബസ്നേഹിയായി താഴ്ന്നതു കൊണ്ടാണ് വിമര്‍ശന ശരങ്ങളേറ്റ് പുറത്ത് പോകേണ്ടിവന്നതെന്നും ഷഫീര്‍ കുറിയ്ക്കുന്നു.
ഇത് തന്റെ വ്യക്തിപരമായ അഭിപ്രായം ആണ് പാര്‍ട്ടിയുടെതല്ല എന്ന് പറഞ്ഞാണ് ഷഫീര്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്. ഷഫീറിന്റെ കുറിപ്പ് നവമാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. അതേസമയം, ഇതിനെ എതിര്‍ത്തും നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. എന്ത് അഴിമതിയും കാണിച്ചിട്ട് അനാഥാലയം നടത്തിയാല്‍ മതിയോ എന്നാണ് വിമര്‍ശകരുടെ ചോദ്യം.
ഷഫീറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.
ഇ.പി.ജയരാജന്‍ എന്ന കമ്മ്യൂണിസ്ററ് മന്ത്രിയുടെ സ്വജനപക്ഷപാദത്തെ ശക്തമായി എതിര്‍ത്ത് ചാനലുകളില്‍ പിച്ചി ചീന്തുമ്പോഴും ഉള്ളില്‍ ഒന്ന് അറിയാമായിരുന്നു,,,,,സ്വന്തം പണം മുടക്കി 57 ഓളം അനാഥക്കുട്ടികളെ സ്വന്തം മക്കളെ പോലെ വളര്‍ത്തുന്ന അനാഥാലയം നടത്തുന്ന ,,,,മാസത്തിലൊരിക്കല്‍ ആ കുട്ടികള്‍ക്ക് മധുരമിഠായിയുമായി വന്ന് അവരെ ഓരോരുത്തരേയും അടുത്ത് വിളിച്ചു അവരെ അച്ഛനെ പോലെ ലാളിക്കുന്ന ,,,അവരോടൊപ്പം മാത്രം ഓണവും,ക്രിസ്മസും ആഘോഷിക്കുന്ന കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവ് ജയരാജനെന്ന മനുഷ്യസ്നേഹിയാണെന്ന്,,,,,രാത്രിയില്‍ എല്ലാദിവസവും ക്രിത്രിമ ശ്വാസോച്ഛാസത്തില്‍ ജീവിക്കുന്ന ഒരു രോഗിയാണെന്ന്,,,,,,,,,,അങ്ങനെ യുള്ള ജയരാജന്‍ തന്റെ ട്രാക്ക് റിക്കാര്‍ഡ് മറന്ന് വെറുമൊരു കുടുംബസ്നേഹിയായി താഴ്ന്നതു കൊണ്ടാണ് വിമര്‍ശന ശരങ്ങളേറ്റ് പുറത്ത് പോകേണ്ടിവന്നത്,,,,,(ഇതെന്റെ വ്യക്തിപരമായ അഭിപ്രായം ആണ് പാര്‍ട്ടിയുടെതല്ല)…..
Post Your Comments