NewsInternational

അല്‍ഐന്‍ വ്യവസായ മേഖലയില്‍ തീപിടുത്തം: മലയാളികളുടെ സ്ഥാപനങ്ങള്‍ കത്തിനശിച്ചു

അല്‍ഐന്‍: അല്‍ഐന്‍ വ്യവസായ മേഖലയിലുണ്ടായ തീപിടിത്തത്തില്‍ മലയാളികളുടെ സ്ഥാപനങ്ങള്‍ കത്തിനശിച്ചു. ശനിയാഴ്ച രാവിലെ 6.30ന് തിരുവനന്തപുരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളുടെ വര്‍ക്ക്‌ഷോപ്പിലാണ് ആദ്യം തീപിടിത്തമുണ്ടായത്. പിന്നീട്, ഇതിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കാഞ്ഞങ്ങാട് സ്വദേശിയുടെ കാന്‍ഡ് ഹാര്‍ഡ്‌വെയേഴ്‌സ് ഗോഡൗണിലേക്ക് തീ പടരുകയായിരുന്നു.സ്ഥാപനങ്ങള്‍ രണ്ടും പൂര്‍ണമായി കത്തിനശിച്ചു. 11 മണിയോടെയാണ് തീ നിയന്ത്രണവിധേയമായത്.

ഗോഡൗണിലെ സാധനങ്ങളുടെ കണക്ക് കൃത്യമായി അറിയാത്തതിനാല്‍ നഷ്ടം കൃത്യമായി കണക്കാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സ്ഥാപന ഉടമകള്‍ പറഞ്ഞു. തീ പിടിച്ചത് സ്ഥാപനങ്ങളുടെ പ്രവൃത്തിസമയത്തല്ലാത്തതിനാല്‍ ജോലിക്കാര്‍ ആരും ഉണ്ടായിരുന്നില്ല.വര്‍ക്ക്‌ഷോപ്പില്‍ തീ കണ്ടതിനെ തുടര്‍ന്ന് പരിസരവാസികള്‍ സിവില്‍ ഡിഫന്‍സിനെ വിരമറിയിക്കുകയായിരുന്നു.ഇതേ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന പാകിസ്ഥാന്‍ സ്വദേശികളുടെ എട്ടോളം ഓഫിസുകളും പൂര്‍ണമായി നശിച്ചു.പോലീസും സിവില്‍ ഡിഫന്‍സും ചേര്‍ന്ന് കൂടുതല്‍ കെട്ടിടങ്ങളിലേക്കും കടകകളിലേക്കും തീപടരുന്നത് തടഞ്ഞു.തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button